അഥവാ ജയിച്ചാല്‍ കേന്ദ്രമന്ത്രി!
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. രാമചന്ദ്രന്. പ്രതിപക്ഷത്തിന് എം.പിയെ ലഭിച്ചിട്ടു വികസനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരു മുന്നണികളും ബി.ജെ.പിക്കെതിരേ ഒരുമിക്കുന്ന നിലപാടാണ്. പൊലിസിനെ ചട്ടുകമാക്കുകയാണ് സി.പി.എം. താനൂരിലെ സംഘര്‍ഷത്തില്‍ ഇതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വികസന നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നു സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് പറഞ്ഞു.
22നു രാവിലെ 11നു കിഴക്കേത്തലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ പങ്കെടുക്കും.
ഉച്ചയ്ക്കു ശേഷം പത്രിക സമിര്പ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ മേഖലാ സെക്രട്ടറി എം. പ്രേമന് മാസ്റ്ററും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."