പാണക്കാട്ടുനിന്ന് പ്രാര്‍ഥനയോടെ യു.ഡി.എഫ് തുടങ്ങി
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.കെ കുഞ്ഞാലിക്കുട്ടി പത്രികാ സമര്‍പ്പണത്തിനെത്തിയത് പാണക്കാട്ടുനിന്ന്. പാണക്കാട് പൂക്കോയത ങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഖബര്‍ സിയാറത്തിനു ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പണത്തിനായി പുറപ്പെട്ടത്.
കെട്ടിവയ്ക്കാനുള്ള തുകയും പത്രികയും ഹൈദരലി ശിഹാബ് തങ്ങളാണ് കൈമാറിയത്. തുടര്‍ന്നു രാവിലെ പതിനൊന്നോടെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ഡി.സിസി ഓഫിസിലേക്ക്. ഡി.സി.സി ഓഫിസിലെത്തിയ സ്ഥാനാര്‍ഥിയെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി പ്രകാശിന്റെ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ശേഷം ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കുറഞ്ഞ സമയത്തെ സംഭാഷണം. തുടര്‍ന്നു നേതാക്കള്‍ക്കൊപ്പം പത്രിക സമര്‍പ്പണത്തിനായി കലക്ടറേറ്റിലേക്ക്.
സ്ഥാനാര്‍ഥിയും നേതാക്കളും കലക്ടറേറ്റിലെത്തിയപ്പോഴേക്കും കലക്ടറേറ്റ് പരിസരം പ്രവര്‍ത്തകരെക്കൊണ്ടു തിങ്ങിനിറഞ്ഞിരുന്നു. പ്രവര്‍ത്തകരെയെല്ലാം അഭിവാദ്യം ചെയ്തു കലക്ടറുടെ ചേംബറിലേക്ക്. പ്രവേശനത്തിനു നിയന്ത്രണമുണ്ടായിരുന്നതിനാല്‍ സ്ഥാനാര്‍ഥിയുടെകൂടെ സ്വാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വി.വി പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ മാത്രമാണ് അകത്തുകടന്നത്. എം.എല്‍.എമാരുള്‍പ്പെടെയുള്ള നേതാക്കളും നൂറുകണക്കിനു പ്രവര്‍ത്തകരും പത്രിക സമര്‍പ്പിച്ചു സ്ഥാനാര്‍ഥി പുറത്തിറങ്ങുന്നതുകാത്തു കാത്തുനിന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞാലിക്കുട്ടി പുറത്തിറങ്ങിയപ്പോഴേക്കും മാധ്യമപ്രവര്‍ത്തകര്‍ പൊതിഞ്ഞു. യു.ഡി.എഫ് ജയിക്കുമെന്നും ഭൂരിപക്ഷം ഉയരുമെന്നും മാത്രം പ്രതികരിച്ച് അദ്ദേഹം പ്രചരണത്തിരക്കുകളിലേക്കു നീങ്ങി. പിറകിലും മുന്നിലുമായി പ്രവര്‍ത്തകരും പുറപ്പെട്ടു, കുഞ്ഞാപ്പയെ വന്‍ ഭൂരിപക്ഷത്തിനു വിജയിപ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."