HOME
DETAILS

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; ജില്ലാതല ഉദ്ഘാടനം ഇന്ന്

  
backup
May 19 2018 | 05:05 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5-8

 

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് കൊല്ലം ജില്ലയില്‍ ഇന്ന് തുടക്കം. ജില്ലാതല ആഘോഷവും ഇതോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള നവകേരളം 2018 പ്രദര്‍ശന മേളയും ഇന്ന് വൈകിട്ട് അഞ്ചിന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
25 വരെയാണ് പ്രദര്‍ശനം. സാംസ്‌കാരികോത്സവത്തിന്റെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും.
എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ലൈഫ് മിഷന്‍ വീടുകളുടെയും ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച് നല്‍കുന്ന വീടുകളുടേയും താക്കോല്‍ദാനം, ജില്ലയുടെ പുതിയ ദ്വിഭാഷ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടക്കും.


വാര്‍ഷികാഘോഷത്തിന്റെ വിളംബരമായി സാംസ്‌കാരിക ജാഥ


കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നവകേരളം2018 മേളയ്ക്ക് വര്‍ണാഭമായ സാംസ്‌കാരിക ജാഥയോടെ തുടക്കമാകും. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നില്‍ വൈകിട്ട് നാലിന് തുടങ്ങുന്ന റാലിയില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലുള്ളവര്‍ അണിചേരും.
ഓള്‍ കേരള ബുള്ളറ്റ് യൂസേഴ്‌സ് ക്ലബ് നയിക്കുന്ന ബുള്ളറ്റ് ബൈക്കുകളുടെയും പൊലിസ് റൈഡര്‍ ബുള്ളറ്റുകളുടെയും ഇടിമുഴക്കമാണ് മുന്‍നിരയില്‍ ഉണ്ടാവുക. ഹരിത വസ്ത്രമണിഞ്ഞ കുടുംബശ്രീ വനിതകള്‍ക്കൊപ്പം വര്‍ണപതാകയും മുത്തുക്കുടയുമേന്തിയവര്‍ അനുഗമിക്കും.
സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെ ബാന്റ് സംഘം, നിര്‍ഭയ വോളന്റിയര്‍മാര്‍, സി.വി.എന്‍ കളരിയിലെ കളരിപ്പയറ്റ് സംഘം, നഴ്‌സിങ് വിദ്യാര്‍ഥികള്‍, അസാപ്, ഫിഷറീസ് വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ പ്രതിനിധികളും അണിചേരും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ താരങ്ങളും ഒപ്പം ഹോക്കി താരങ്ങളും റോളര്‍ സ്‌കേറ്റര്‍മാരുമൊക്കെ കായിക ചരിത്രത്തിന്റെ അടയാളമായി പങ്കെടുക്കും.

 

ആശ്രാമം മൈതാനത്ത് വിപുല സംവിധാനങ്ങള്‍


കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് ഒരുക്കങ്ങളായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച പരിപാടികള്‍ക്ക് ആശ്രാമം മൈതാനത്ത് വിപുല സംവിധാനങ്ങളൊരുങ്ങി. 22,000 ചതുരശ്ര അടി വലുപ്പത്തിലുള്ള രണ്ട് വേദികളിലായാണ് പ്രദര്‍ശന മേളയും സാംസ്‌കാരികോത്സവും ഭക്ഷ്യമേളയും നടക്കുക.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും 120 ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന മോഡലുകളും ചിത്രങ്ങളും ഇവിടെ കാണാം.
മേളയിലെത്തുന്നവര്‍ക്കായി സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും ലഭ്യമാണ്. കുടുംബശ്രീയുടെയും ഹാന്‍ടെക്‌സിന്റേതുമടക്കം വില്‍പന ശാലകള്‍, ജയില്‍ വകുപ്പ്, സാഫ്, മില്‍മ എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ നടത്തുന്ന ഭക്ഷണ സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും അനുബന്ധമായുണ്ട്. രണ്ടാം പന്തലില്‍ സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമായി വിശാല വേദിയും സജ്ജമാക്കി.
ദിവസവും രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണ് പ്രദര്‍ശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago