HOME
DETAILS
MAL
ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
May 19 2018 | 06:05 AM
വടകര: മാഹിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നു സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ഷെബിന്‍ രവീന്ദ്രന്, വിജിന് ചന്ദ്രന്, എം.എം ഷാജി എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച്ച രാത്രി വടകരയിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായത്.
കൊല നടന്ന പ്രദേശത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് വിശദമായ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
മെയ് ഏഴിന് രാത്രി 10.30 ഓടെയാണ് ഓട്ടോ ഓടിച്ച് പോകുകയായിരുന്ന ഷമേജിനെ മാഹി കലാഗ്രാമത്തിന് മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളൂരില്‍ സി.പി.എം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബു വെട്ടേറ്റ് മരിച്ച് ഒരു മണിക്കൂറിനുള്ളിലാണ് ഷമേജിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."