സേവനാവകാശ സെമിനാര്‍ സംഘടിപ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനം അവകാശമാണെന്ന് അറിയാത്തവരാണ് സമൂഹത്തില്‍ ഏറെയുമുള്ളതെന്ന് സംസ്ഥാന യുവജനബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ശ്രീകാര്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ പൗഡിക്കോണത്ത് സംഘടിപ്പിച്ച സേവനാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അപ്രാപ്യമായി തുടരുകയാണ്. സര്‍ക്കാരിന്റെ സേവനങ്ങള്‍ അവകാശമാണെന്ന തിരിച്ചറിവ് പകരാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാസ് പ്രസിഡന്റ് കെ.ജി. ബാബു വട്ടപ്പറമ്പില്‍ അധ്യക്ഷനായി. ഡോ. എന്‍. കൃഷ്ണകുമാര്‍, ഡോ. കെ. അജയകൃഷ്ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. നാരായണമംഗലം രാജേന്ദ്രന്‍, ഡോ. ജെ. മോസസ്സ്, പാനിച്ചല്‍ ജയകുമാര്‍, ഡോ. എസ്. ഹരികുമാര്‍, ജഗന്യ ജയകുമാര്‍, സി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."