വയോധികര്‍ക്കു വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: വയോധികര്‍ക്ക് സംരക്ഷണവും അവകാശവും ഉറപ്പു വരുത്താനും അവരുടെ ദൈനംദിന വിഷയങ്ങള്‍ പഠിച്ച് അവരുടെ ഉന്നമനം കൈവരിക്കുന്നതിനും സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അഭിപ്രായപ്പെട്ടു.മംഗലപുരം ഗ്രാമ പഞ്ചായത്തില്‍ നടന്ന വയോജന കൂട്ടായ്മയും വയോജന ക്ലബും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗലപുരം ഗ്രാമപ്പഞ്ചായത്ത് ആരംഭിക്കാന്‍ പോകുന്ന പകല്‍ വീടിനു കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമാ ഹരിലാല്‍,എം.ഷാനവാസ് ,ജയ.എസ്,ഗോപിനാഥന്,അജികുമാര്‍,സുധീഷ്കുമാര്‍,ദീപ, സി.പി.സിന്ധു,ജൂലിയറ്റ് പോള്‍,വേണുഗോപാലന്‍ നായര്‍,ഉടയാകുമാരി ഐ.സി.ഡി.എസ് സൂപര്‍വൈസര്‍ എ.ആര്.അര്‍ച്ചന ,അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രന് നായര്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വയോജനങ്ങളായ മുന്‍ ജനപ്രതിനിധികളെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."