ബ്ലോക്ക് അംഗത്തിന് മര്‍ദനം; പൊലിസ് അലംഭാവത്തിനെതിരെ കേരളാ കോണ്‍ഗ്രസ് ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച്
തൊടുപുഴ: വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ബ്ലോക്ക് പഞ്ചായത്തംഗത്തെ വധിക്കാന്‍ ശ്രമിക്കുകയും ഭാര്യയേയും മക്കളേയും ആക്രമിക്കുകയും ചെയ്ത പ്രതികളെ പിടികൂടാത്ത തൊടുപുഴ പൊലിസിന് അനങ്ങാപ്പാറ നയമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി ജെ ജോസഫ് എം.എല്‍.എ. പറഞ്ഞു.
ഒന്നുകില്‍ നിഷ്ക്രിയമാകുക അല്ലെങ്കില്‍ നിരപരാധി ആണെങ്കിലും ചവിട്ടി കൊല്ലുക എന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നത്. തൊടുപുഴയില്‍ നിഷ്ക്രിയമായിരിക്കുക എന്ന നിലപാടാണ് . പാര്‍ട്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജീവ് ഭാസ്കരനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) നടത്തിയ ഡി.വൈ.എസ്.പി. ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രഫ.എം ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് റോയ് കെ പൗലോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിം, സി.എം.പി. ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, അഡ്വ. ജോസഫ് ജോണ്‍, ഷീലാ സ്റ്റീഫന്‍, റെജി കുന്നംകോട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന് സംസാരിച്ചു.കോതായിക്കുന്ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗാന്ധി സ്ക്വയറില്‍ പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പൊലിസിനെതിരായി മുദ്രാവാക്യം വിളികളോടു കൂടി പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."