തെക്കന്‍ കുരിശുമല വജ്രജൂബിലി തീര്‍ഥാടനം 26 മുതല്‍
തിരുവനന്തപുരം: തെക്കന്‍ കുരിശുമല വജ്രജൂബിലി തീര്‍ഥാടനം 26 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടക്കുമെന്നു തീര്‍ഥാടന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുഖഃവെള്ളിയാഴ്ചയോട് അനുബന്ധിച്ച് ഏപ്രില്‍ 13, 14 തിയതികളിലും തീര്‍ഥാടകര്‍ക്കു മലകയറാം. 26നു വൈകിട്ടു മൂന്നരയ്ക്കു നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ പതാക ഉയര്‍ത്തുന്നതോടെ തീര്‍ഥാടനത്തിനു തുടക്കമാകും. 4.30നു തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വജ്രജൂബിലി പൊന്തിഫിക്കല്‍ ദിവ്യബലി. 6.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യസന്ദേശം നല്‍കും.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, മനോ തങ്കരാജ്, എം. വിന്‍സന്റ്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ പ്രസംഗിക്കും.
27ന് വൈകിട്ട് നാലരയ്ക്ക് സംഗമവേദിയില്‍ പുനലൂര്‍ രൂപത ബിഷപ് ഡോ. സില്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ മുഖ്യകാര്‍മികത്വത്തില്‍ പരിശുദ്ധ ത്രിത്വത്തിനു ഭക്തിപൂജ. ആറരയ്ക്ക് ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് അനുസ്മരണ സമ്മേളനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ.ടി. ജലീല്‍ മുഖ്യസന്ദേശം നല്‍കും. 28ന് ഉച്ചയ്ക്ക് 1.30നു മലകയറും. തുടര്‍ന്നു തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ മുഖ്യ കാര്‍മികത്വത്തില്‍ തമിഴ് ദിവ്യബലി. അഞ്ചിന് ആറുകാണിയില്‍ ജനകീയ സദസ് വിളവന്‍കോട് എം.എല്‍.എ ഡോ. എസ്. വിജയധരണി ഉദ്ഘാടനം ചെയ്യും.29നു വൈകിട്ടു 4.30നു വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. ആറരയ്ക്ക് സാംസ്‌കാരിക സദസ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.കെ. ശൈലജ മുഖ്യസന്ദേശം നല്‍കും.30ന് വൈകിട്ട് നാലരയ്ക്ക് കോട്ടാര്‍ രൂപത ബിഷപ് ഡോ. പീറ്റര്‍ റെമിജിയൂസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. വൈകിട്ട് 6.30നു മതസൗഹാര്‍ദ സംഗമം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനാകും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യസന്ദേശം നല്‍കും. 31ന് വൈകിട്ട് മൂന്നിന് ആറുകാണിയില്‍ നിന്നു കുരിശുമലയിലേക്ക് പരിഹാര കുരിശിന്റെ വഴി. ആറിനു വജ്രജൂബിലി സമ്മേളനം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനാകും. കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യസന്ദേശം നല്‍കും. ഏപ്രില്‍ ഒന്നിനു രാവിലെ 10നു തീര്‍ഥാടന കേന്ദ്രത്തിലെ മുന്‍ വൈദികരുടെ കൃതജ്ഞതാ ബലിയര്‍പ്പണം. വൈകിട്ട് നാലിന് മാര്‍ത്താണ്ഡം ബിഷപ് ഡോ. വിന്‍സന്റ് മാര്‍ പൗലോസിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. ആറിന് തീര്‍ഥാടന പൊതുസമ്മേളനം തമിഴ്‌നാട് ടൂറിസം മന്ത്രി വെല്ലമണ്ടി എന്‍. നടരാജന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. മന്ത്രി എ.കെ. ബാലന്‍ മുഖ്യസന്ദേശവും നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശവും നല്‍കും. തിരുവനന്തപുരം രൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര അനുഗ്രഹ പ്രഭാഷണം നടത്തും. ഏപ്രില്‍ രണ്ടിന് രാവിലെ ഒന്‍പതിന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ ദിവ്യബലി അര്‍പ്പിക്കും. വൈകിട്ടു മൂന്നരയ്ക്ക് സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ തീര്‍ഥാടന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. വിന്‍സന്റ് കെ. പീറ്റര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഫാ. സജന്‍ ആന്റണി, ഡീക്കന്‍ പ്രദീപ് ആന്റോ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മണലി സ്റ്റാന്‍ലി, ജനറല്‍ സെക്രട്ടറി സാബു കുരിശുമല, പബ്ലിസിറ്റി കണ്‍വീനര്‍ പി.ബി. പ്രദീപ് രാജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."