ഈരാററുപേട്ടയില്‍ വൈദ്യുതി ഒളിച്ച് കളിക്കുന്നു
ഈരാററുപേട്ട: ഈരാററുപേട്ടയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. കാറ്റൊന്നു വീശിയാല്‍ വൈദ്യുതി മുടങ്ങുമെന്നതാണ് സ്ഥിതി.
റമദാന്‍നോമ്പ് തുറ സമയത്ത് കരണ്ടില്ലാത്തത് . നോമ്പുകാരെ ബുദ്ധിമുട്ടിലാക്കുന്നു. മഴ പെയ്താല്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്. ദിവസം മുഴുവന്‍ വൈദ്യുതി മുടങ്ങുന്നത് ഒട്ടനവധി ജലനിധി പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
കുടിവെള്ള പദ്ധതികളുടെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല,ഈരാററുപേട്ട ടൗണ്‍,. നടയ്ക്കല്‍,കീരിയാതോട്ടം, സഫാനഗര്‍ ,തേവരുപാറ,കൊണ്ടൂര്‍ ,മററയ്ക്കാട്, ഇളപ്പുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുകയാണ്.
കൂള്‍ബാറുകള്‍, ഫോട്ടോസ്റ്റാറ്റ് സെന്ററുകള്‍, ഹോട്ടലുകള്‍ തുടങ്ങി വ്യാപാര സ്ഥാപനങ്ങളെയും വൈദ്യുതി തകരാര്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി മുടക്കം സംബന്ധിച്ച് വിവരമറിയിച്ചാലും കെ.എസ്.ഇ.ബി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകളിലേക്ക് മരങ്ങള്‍ വീഴുന്നതാണ് വൈദ്യുതി മുടക്കത്തിനു കാരണമെന്നും തകരാറുകള്‍ പരിഹരിച്ചു വരുകയാണെന്നും വൈദ്യുതി അധികൃതരുടെവിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."