HOME
DETAILS
MAL
ഹാര്വ്വി ബംഗ്ലാവ് സ്മാരകമാക്കണം: കെ. മുരളീധരന്
backup
March 21 2017 | 06:03 AM
പേരൂര്‍ക്കട: സ്വാതന്ത്ര്യസമര സേനാനി പി.എസ് നടരാജപിള്ള മുമ്പ് താമസിച്ചിരുന്ന ഹാര്വ്വി ബംഗ്ലാവ് സാംസ്കാരികവകുപ്പ് ഏറ്റെടുത്ത് സ്മാരകമാക്കണമെന്നു കെ. മുരളീധരന് എം.എല്‍.എ. പി.എസ് നടരാജപിള്ളയുടെ 51-ാം അനുസ്മരണസമ്മേളനം പേരൂര്‍ക്കടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി അംഗം കാവല്ലൂര്‍ മധു അധ്യക്ഷനായി. ഡി. സുദര്ശനന്, എസ്. നാരായണപിള്ള, ടി. ഗണേശന്പിള്ള, പി. സോമശേഖരന്‍ നായര്‍, വലിയവിള സോമന്, കൗണ്‍സിലര്‍മാരായ കെ.സി വിമല്‍കുമാര്‍, കെ. മുരളീധരന്, എസ്. അനിത, നടരാജപിള്ളയുടെ മക്കളായ വെങ്കിടേശ്വരന്, രാഗിണി ആര്. പിള്ള എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."