'ഓപറേഷന്‍ സവാരി ഗിരിഗിരി' നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുഗമവുമായ ബസ് യാത്രയ്ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ബസ് ഓപറേറ്റേഴ്‌സ് സംഘടനകളും ചേര്‍ന്നു നടപ്പിലാക്കുന്ന 'ഓപറേഷന്‍ സവാരി ഗിരിഗിരി' പദ്ധതിയുടെ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി ജില്ലയിലെ 220 സ്‌കൂളുകളിലെ 38,000 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു.
വിദ്യാര്‍ഥിയുടെ പേരും സ്‌കൂളിന്റെ പേരും രേഖപ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡാണ് വിതരണം ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗപ്പെടുത്തി ടിക്കറ്റ് ലഭ്യമാക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജില്ലയിലെ 350ഓളം സ്‌കൂളുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് രജിസ്‌ട്രേഷന്‍ ഫോമുകള്‍ നേരത്തെ വിതരണം ചെയ്തിരുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ കൈവശമുള്ള സ്‌കൂളുകള്‍ 8606126126, 8606136136 എന്നീ നമ്പറുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്മാര്‍ട്ട് കാര്‍ഡുകള്‍ കൈപ്പറ്റണം.
സ്മാര്‍ട്ട് കാര്‍ഡുമായി ബസില്‍ കയറുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍െനറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റ് മെഷീന്‍ വഴിയാണ് ടിക്കറ്റ് നല്‍കുക. ഇവ ഉപയോഗിക്കുന്നതിന് 300ഓളം ബസ് കണ്ടക്ടര്‍മാര്‍ക്ക് ഇതിനകം പരിശീലനവും നല്‍കിയിട്ടുണ്ട്. സ്മാട്ട് കാര്‍ഡ് മെഷീന്‍ ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ ബസ് ഉടമകളും 9961985403 (സുരേഷ് ബാബു ഗഉആഛഅ), 9745204867 (രാധാകൃഷ്ണന്‍ ഗഉആഛഛ) എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."