മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു
തലപ്പുഴ: മഴ കനത്തതോടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളും ആരംഭിച്ചു. ഇന്നലെ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. 46-ല്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് മരം വീണത്. ഇതോടെ മാനന്തവാടി, തലപ്പുഴ റോഡില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ കമ്പി പാലം ഒഴക്കോടി വഴിതിരിച്ചുവിട്ടു.
അഗ്നിരക്ഷാ യൂനിറ്റും പൊലിസും നാട്ടുകാരും ചേര്‍ന്ന് രാവിലെ 7.30 ഓടെ മരംമുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തലപ്പുഴ 46ല്‍ റോഡരികിലെ മരം കടപുഴകി വീണ് മുണ്ടന്‍ പറമ്പില്‍ സുരേഷിന്റെ വീട് ഭാഗികമായി തകര്‍ന്നു. നിരവില്‍ പുഴ ചേലാറ്റില്‍ കേളുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഓട് മേഞ്ഞ കെട്ടിടമാണ് തകര്‍ന്നത്.
തവിഞ്ഞാലില്‍ ശ്രീദേവി എന്ന സ്ത്രീയുടെ വീടും ഭാഗികമായി തകര്‍ന്നു. തിരുനെല്ലി റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ യൂനിറ്റ് ജീവനക്കാര്‍ എത്തിയാണ് മരം മുറിച്ച് നീക്കിയത്. കാലവര്‍ഷം കനത്ത് തുടങ്ങിയതോടെ മാനന്തവാടി താലൂക്ക് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഫോണ്‍; 04935 240231.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."