ക്ഷീരഗ്രാമം പദ്ധതിക്ക് തുടക്കം
അഞ്ചല്‍: സാമ്പത്തിക പരാധീനതയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന യഥാര്‍ത്ഥ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും 5 കോടി രൂപയുടെ പദ്ധതി ഇവരുടെ ക്ഷേമത്തിനായി നീക്കിവയ്ക്കുന്നതാണെന്നും വനം-ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പ്രസ്താവിച്ചു. ക്ഷീരോല്‍പാദനത്തിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുക മാത്രമാകരുത് ലക്ഷ്യമെന്നും പുതിയ സംസ്‌കാരത്തെ വളര്‍ത്തിയെടുക്കുകയെന്നതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏരൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീരകര്‍ഷകരും ഉദ്യോഗസ്ഥരും ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ജില്ലാ പഞ്ചായത്തംഗം കെ.സി ബിനു, ബ്ലോക്ക് പഞ്ചായത്തംഗം ജി. ശ്രീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്തോഷ്, ഗ്രാമ പഞ്ചായത്തംഗം സൂഷാ ഷിബു, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, ക്ഷീരവികസന വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ ജയലക്ഷ്മി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."