ജനവാസ മേഖലയില്‍ കാട്ടാന; മുഴക്കുന്ന് പഞ്ചായത്തില്‍ ജാഗ്രത നിര്‍ദ്ദേശം
കാക്കയങ്ങാട്: ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതിനാല്‍ മുഴക്കുന്ന് പഞ്ചായത്തില്‍ ജാഗ്രത നിര്‍ദ്ദേശം .പൊലിസ്,വനംവകുപ്പ,്പഞ്ചായത്ത് അധികൃതരാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. വൈകിട്ട് 6മണിമുതല്‍ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം. മുഴക്കുന്ന് പഞ്ചായത്തിലെ കൂളിക്കുന്നില്‍ തമ്പടിച്ച 3കാട്ടാനകളെ വൈകിട്ടോടെ തുരത്താനാണ് അധികൃതരുടെ ശ്രമം. ഇതിന്റെ ഭാഗമായി തളിപൊയില്‍,ഗ്രാമം,കല്ലേരിമല,പെരുമ്പുന്ന,പാലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്നും ടെലിവിഷന്‍ ഉള്‍പ്പെടെയുള്ളവ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കാതെ സഹകരിക്കണമെന്നും ഇരിട്ടിപേരാവൂര്,അയ്യപ്പന്‍കാവ് പെരുമ്പുന്ന ,കാക്കയങ്ങാട് മുഴക്കുന്ന് തുടങ്ങിയ റൂട്ടുകളില്‍ സന്ധ്യകഴിഞ്ഞാല്‍ ഇറങ്ങാതെയും ജനങ്ങള്‍ സഹകരിക്കണമെന്നും ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തില്‍,ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് മധുസൂതനന്,മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് എന്നിവര്‍ അറിയിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."