വിശ്വാസപ്രമേയത്തിനായി എഴുന്നേറ്റു: പിന്നാലെ 'വികാരനിര്‍ഭരമായ' പ്രസംഗവും
തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസും ജെ.ഡി.എസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. തെരഞ്ഞെടുപ്പിനു ശേഷം ഇരു പാര്‍ട്ടികളും ജനങ്ങളെ അപമാനിച്ചിരിക്കുന്നു. ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി.
എന്നെ മുഖ്യമന്ത്രിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമാണ്. അവര്‍ക്ക് നന്ദി അറിയിക്കുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷം സംസ്ഥാനം മുഴുവന്‍ യാത്രചെയ്തു. ഞാനവിടെ പ്രശ്‌നങ്ങളും ദു:ഖങ്ങളും കണ്ടു. കര്‍ഷകര്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതാവസാനം വരെ പോരാടുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ജനാധിപത്യത്തില്‍ എത്ര സീറ്റ് കിട്ടുന്നു എന്നതല്ല പ്രധാനം. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നു എന്നതാണ് പ്രശ്‌നം. ജനങ്ങള്‍ കുടിവെള്ളത്തിനു വേണ്ടി കഷ്ടപ്പെടുന്നു. ബംഗളൂരു നഗരത്തില്‍ പോലും കുടിവെള്ളം കിട്ടുന്നില്ല. അതുകൊണ്ടാണ് അവര്‍ ബി.ജെ.പിയെ തെരഞ്ഞെടുത്തത്.
ഞാന്‍ ഈ ജനങ്ങള്‍ക്കു നല്‍കാന്‍ പോകുന്ന ഉറപ്പ്, കര്‍ണാടകയിലെ ആറരക്കോടി ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതം സമര്‍പ്പിക്കുന്നു. ഇങ്ങനെ വികാരനിര്‍ഭരമായി യെദ്യൂരപ്പ പ്രസംഗം തുടര്‍ന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാത്ത മട്ടിലാണ് സിദ്ധരാമയ്യ അടക്കമുള്ള കോണ്‍ഗ്രസ്- ജെ.ഡി.എസ് സംഘം കൂസലില്ലാതെ ഇരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."