ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളുടെ കണ്വന്ഷന്
കല്‍പ്പറ്റ: നിയമപരമല്ലാതെ ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളുടെ കണ്‍വന്‍ഷനും നിയമസഹായ ക്ലിനിക്കും സംഘടിപ്പിക്കും. സാമൂഹ്യ സേവന സംഘടനയായ ജ്വാലയുടെ ആഭിമുഖ്യത്തിലുള്ള സ്ത്രീജ്വാലയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബത്തേരി, നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, മീനങ്ങാടി, മൂപ്പൈനാട് എന്നീ പഞ്ചായത്തുകളിലുള്ളവര്‍ ഇന്ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലും, മാനന്തവാടി, തിരുനെല്ലി, എടവക, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകാര് 30ന് മാനന്തവാടി വ്യാപാരഭവന് ഹാളിലും, പനമരം, കോട്ടത്തറ, പൂതാടി, കണിയാമ്പറ്റ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ പഞ്ചായത്തുകളിലുള്ളവര്‍ ജൂലായ് ഒന്നിന് പനമരം പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളിലും, കല്‍പ്പറ്റ, മുട്ടില്‍, പൊഴുതന, വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മേപ്പാടി, പഞ്ചായത്തിലുള്ളവര്‍ ജൂലായ് രണ്ടിന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളിലും പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 206036.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."