HOME
DETAILS

നഴ്‌സിനെ കുത്തിപ്പരിക്കേല്‍പിച്ച സഊദി യുവാവ് അറസ്റ്റില്‍

  
backup
May 19 2018 | 15:05 PM

nurse-knife-attack-saudi-arrested-gulf

ജിദ്ദ: സ്വകാര്യ ആശുപത്രിയിലെ ഫിലിപ്പിനോ മെയില്‍ നഴ്‌സിനെ കുത്തിപ്പരുക്കേല്‍പിച്ച സഊദി യുവാവിനെ മദീന പോലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി പത്തിനാണ് മറ്റു നഴ്‌സുമാരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ നോക്കിനില്‍ക്കെ നഴ്‌സിനെ യുവാവ് അപ്രതീക്ഷിതമായി ആക്രമിച്ചത്.

മറ്റു ജീവനക്കാര്‍ ഓടിയെത്തിയാണ് പ്രതിയുടെ കൈയില്‍ നിന്ന് നഴ്‌സിനെ രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിലെത്തിയ യുവാവ് മെയില്‍ നഴ്‌സിനോട് തനിക്ക് ഇന്‍ജക്ഷന്‍ എടുക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇന്‍ജക്ഷന്‍ എടുക്കുന്നതിന് നഴ്‌സ് വിസമ്മതിച്ചു. ഇതോടെ ആശുപത്രിയില്‍ നിന്ന് പുറത്തുപോയ യുവാവ് രാത്രി പത്തു മണിയോടെ തിരിച്ചെത്തി പോക്കറ്റില്‍ ഒളിപ്പിച്ച കത്തിയെടുത്ത് നഴ്‌സിനെ കുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ കുറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചറിഞ്ഞ് പോലിസ് അറസ്റ്റ് ചെയ്തു. വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റ നഴ്‌സിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ശസ്ത്രക്രിയക്കു ശേഷം ആരോഗ്യനില ഭദ്രമായതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നഴ്‌സിനെ ഡിസ്ചാര്‍ജ് ചെയ്തതായി മദീന ആരോഗ്യ വകുപ്പ് വക്താവ് ഹാതിം സമാന്‍ പറഞ്ഞു. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതിന് ആശുപത്രിയുമായും സുരക്ഷാ വകുപ്പുകളുമായും സഹകരിച്ച് അന്വേഷണ പുരോഗതി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. വാക്കാലോ കായികമായോ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago