പന്നി ഫാമിനെതിരേ പ്രതിഷേധിച്ച നാട്ടുകാരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അക്രമിച്ചു
നെടുമ്പാശ്ശേരി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ഫാം ഉടമയും സഹോദരനും ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അടക്കം ആറുപേരെ ചാലാക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കുന്നുകര ഹെല്‍ത്ത് സെന്ററില്‍ നിന്നും പ്രാഥമിക ചികിത്സ തേടി.മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷിബി പുതുശ്ശേരി,വിത്സണ്‍ നെല്‍ക്കര,കെ.ജി.പോളി,എം.എസ്.ബൈജു,ജോജി പുതുശ്ശേരി,ഷിന്റോ വര്‍ഗീസ്,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ മോളിക്കുട്ടി സെബാസ്റ്റ്യന്‍,അജിത എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കുന്നുകര പഞ്ചായത്ത് 9 ആം വാര്‍ഡില്‍ ഉള്‍പ്പെട്ട കുറ്റിപ്പുഴ കട്ടന്‍ മുള ഭാഗത്ത് സ്വകാര്യ വ്യക്തി നടത്തുന്ന ഫാമിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുന്നത്.ഫാമിനെതിരെ നാട്ടുകാര്‍ പൊലിസ് സ്റ്റേഷന്‍,ഗ്രാമ പഞ്ചായത്ത് ഓഫിസ് എന്നിവ അടക്കം നിരവധി സ്ഥലങ്ങളില്‍ പരാതികള്‍ നല്‍കിയെങ്കിലും ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉടമ തയ്യാറായില്ല.
ഗ്രാമ പഞ്ചായത്തില്‍ നിന്നും നിരവധി തവണ സ്റ്റോപ് മെമ്മോയും നല്‍കിയിരുന്നു.ആരോഗ്യ വിഭാഗത്തിന്റെയൊ,ഗ്രാമ പഞ്ചായത്തിന്റെയോ യാതൊരു അനുമതിയും ഇല്ലാതെയാണ് ഫാമിന്റെ പ്രവര്‍ത്തനം.പന്നി ഫാമിന്റെ മറവില്‍ വിമാനത്താവളം,ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും,ഭക്ഷണ അവശിഷ്ടങ്ങളും,മാംസാവഷിഷ്ടങ്ങളും ഇവിടെ കൊണ്ടുവന്ന്! കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്.
വിമാനത്താവളത്തില്‍ നിന്നുള്ള വിസര്‍ജ്യ അവശിഷ്ടങ്ങളും ഇവിടേക്കാണ് കൊണ്ടുവരുന്നത്.മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം കിണറുകളിലേക്ക് ഉറവയായി എത്തുന്നത് മൂലം പരിസര പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസുകള്‍ മലിനമാകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.മാത്രമല്ല ഈ ഭാഗത്ത് കൊതുകുകളും,പുഴുക്കളും,പ്രാണികളും നിറഞ്ഞിരിക്കുകയാണ്.ഈ ഫാമില്‍ നിന്നും ഒഴുക്കിവിടുന്ന മലിന ജലം ചാലക്കുടി പുഴയെയും,ഇവിടെ നിന്നും ഒഴുകിയെത്തി പെരിയാറിനെയും മലിനമാക്കുകയാണ്.നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സമീപ വാസികളോടോപ്പം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി ആക്രമണമുണ്ടാകുകയായിരുന്നു.സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ചെങ്ങമനാട് എസ്.ഐ കെ.ജി.ഗോപകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."