സോജിലാ തുരങ്കനിര്‍മാണത്തിന് മോദി തുടക്കമിട്ടു
ലേ: ലഡാക്കിനെയും കശ്മിര് താഴ്വരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സോജിലാ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ദ്വിദിശാ തുരങ്കവുമാണിത്. തുരങ്കം പ്രവര്‍ത്തന സജ്ജമാകുന്നതോടെ സോജിലാ ചുരം കടക്കാന്‍ ആവശ്യമായ 3.5 മണിക്കൂര്‍ കേവലം 15 മിനുട്ടായി ചുരുങ്ങും.
6800 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന തുരങ്കം, ശ്രീനഗര്‍, കാര്‍ഗില്‍, ലേ എന്നീ പ്രദേശങ്ങളില്‍ ഏത് കാലാവസ്ഥയിലും സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്.
കശ്മിരിലെ ഗുരെസില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന 330 മെഗാവാട്ട് കിഷന്‍ഗംഗാ വൈദ്യുത പദ്ധതിയും മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ശ്രീനഗര്‍ റിങ് റോഡ് (ഷേര്‍ ഇ കാശ്മിര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്റര്‍, ജമ്മു റിങ് (ജനറല്‍ സൊറാവര്‍ സിങ് ഓഡിറ്റോറിയം)എന്നിവയും രാജ്യത്തിന് സമര്‍പ്പിച്ചു. സംസ്ഥാനങ്ങളുടെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന താല്പര്യങ്ങളുടെ ഫലമാണ് ഇത്തരം പദ്ധതികളെന്ന് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മോദി പറഞ്ഞു. 25,000 കോടിയുടെ മറ്റ് പദ്ധതികള്‍ ഉടനെ തന്നെ കശ്മിരിന്റെ വികസനത്തിനായി കൊണ്ടുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."