ടി.വി തോമസ് ചരമ വാര്‍ഷികാചരണം
അരൂര്‍: മുന്‍ വ്യവസായ മന്ത്രി ടി.വി തോമസിന്റെ 40 ാം ചരമ വാര്‍ഷികത്തിന് അരൂരില്‍ തുടക്കമായി. അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിനു സമീപം നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത,ആധുനിക വ്യവസായത്തെ ഒരുപോലെ കണ്ടുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ആളാണ് ടി.വി തോമസെന്ന് ആഞ്ചലോസ് പറഞ്ഞു. ചരമവാര്‍ഷികം മാര്‍ച്ച് 20 മുതല്‍ 26 വരെ വിപുലമായ പരിപാടികളോടെയാണ് ആലപ്പുഴയില്‍ ആചരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ്, പുന്നപ്ര- വയലാര്‍ സമരനായകന്‍, കേരളത്തിലെ പ്രഗത്ഭനായ വ്യവസായ മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആലപ്പുഴയുടെ വികസനം മുന്നില്‍ കണ്ടുകൊണ്ട് അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്, കെ.എസ്.ഡി.സി, എക്‌സല്‍ ഗ്ലാസ് ഫാക്ടറി, കയര്‍,വ്യവസായം തുടങ്ങി നിരവധി സംരംഭങ്ങള്‍ ടി.വി.തോമസിന്റെ മാത്രം സംഭാവനകളാണ്. അഡ്വ.സുരേഷ് ബാബു, ടി.പി.സതീശന്‍, ടി.കെ. തങ്കപ്പന്‍ മാസ്റ്റര്‍, എം.പി.ബിജു, ടി.കെ.ചക്രപാണി, ഒ.കെ.മോഹനന്‍, ജെമി മോഹനന്‍, കെ.പി.ദിലീപ്കുമാര്‍, ഇ.വി.തിലകന്‍, ഒ.എ.ജോയി, പി.സി.വിശ്വംഭരന്‍, പി.എം.അജിത്ത്കുമാര്‍, എ.ആര്‍. കരുണാകരപിള്ള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."