പൊതു വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കണം: ഡോ.വി രാമചന്ദ്രന്
തലശ്ശേരി: പൊതു വിദ്യഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ രക്ഷിതാക്കള്‍ മുന്‍കൈയ്യെടുക്കണമെന്ന് ഡോ.വി രാമചന്ദ്രന് എം.എല്‍.എ. പൊന്ന്യം പുഴക്കല്‍ എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപകനുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. കൂട്ടുത്തരവാദിത്വത്തോടെ അത് പൂര്‍ണമായും സാക്ഷാത്കരിക്കാന്‍ ഓരോ മലയാളിയും ശ്രമിക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. സ്കൂളിലെ വിദ്യാര്‍ഥി ആശിക അസ്ക്കര്‍ രചിച്ച സ്നോ ഓഫ് കശ്മീര്‍ എന്ന നോവലിന്റെ പ്രകാശന കര്‍മവും ഡോ.വി രാമചന്ദ്രന് നിര്‍വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ചൊക്ലി ഉപജില്ലാ എ.ഇ.ഒ കെ.വി ശ്രീവത്സന്‍ നിര്‍വഹിച്ചു. പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ അധ്യക്ഷയായി. എം.
പി റസിയ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."