രാജ്യവിരുദ്ധ പ്രവര്‍ത്തനം: സഊദിയില്‍ ഏഴു പേര്‍ പിടിയില്‍
റിയാദ്: രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നു സഊദിയില്‍ ഏഴുപേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. രാജ്യവിരുദ്ധ പ്രവര്‍ത്തനം നിരീക്ഷിക്കാനായുള്ള പ്രത്യേക വിഭാഗമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചത്. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ തങ്ങളുടെ ആളുകളെ പ്രതിഷ്ഠിച്ച് ഭരണരംഗം തങ്ങള്‍ക്കനുകൂലമായി മാറ്റാനുള്ള നീക്കമാണു തകര്‍ത്തതെന്ന് സഊദി ആഭ്യന്തര വിഭാഗം വ്യക്തമാക്കി. അറസ്റ്റ് ചെയ്തവരെ ബന്ധപ്പെട്ട വകുപ്പുകള്‍ ചോദ്യം ചെയ്തുവരികയാണ്.
സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷിക്കുകയും വിവിധ കേന്ദ്രങ്ങളിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി മതകാര്യ മേഖലകളിലും മറ്റു മേഖലകളിലും നുഴഞ്ഞുകയറാനുള്ള ശ്രമമമാണ് സംഘം നടത്തിയെന്നു രാജ്യസുരക്ഷാ വക്താവ് വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സുരക്ഷാ സ്ഥിരതയെ തകര്‍ക്കുക, ദേശീയ ഐക്യത്തിനു ദോഷം ചെയ്യല്‍ എന്നിവ ലക്ഷ്യമിട്ട് വിദേശത്തുനിന്ന് സാമ്പത്തിക പിന്തുണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. സംഘത്തിനു സഹായകരമായി പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സുരക്ഷാ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."