ഗുണ്ടകളെ കുടുക്കാന്‍ 'ഉത്തരം മുട്ടിക്കുന്ന' ചോദ്യങ്ങളുമായി പൊലിസ്
ഹരിപ്പാട്: പേരെന്താ,പ്രണയമുണ്ടോ, വിവാഹിതനാണോ, രഹസ്യ ഇടപാടുകള്‍ ഉണ്ടോ, കളവുകേസില്‍ പ്രതിയാണോ.... തുടങ്ങി 40 ഇന വ്യക്തിപര കുസൃതി ചോദ്യങ്ങളുമായി എല്ലാ ജില്ലകളിലും പ്രത്യേക പരിശീലനം സിദ്ധിച്ച രഹസ്യ പൊലിസ് സംഘത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
ക്വട്ടേഷന്‍ ഇടപാടെന്നു ആരോപിക്കപ്പെട്ട സിനിമാനടി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് അകത്തായ കുപ്രസിദ്ധ ഗുണ്ട പള്‍സര്‍ സുനി സംഘത്തി ന്റെ പിറകെയാണ് സംസ്ഥാനത്തെ ഗുണ്ടകളെ പൂട്ടാന്‍ പൊലിസ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥര്‍ കരുക്കള്‍ നീക്കുന്നത്.
മുന്‍പ് കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കി വിജയം കണ്ട പദ്ധതിയാണ് ഉടന്‍ എല്ലാ ജില്ല കളിലും നടപ്പിലാക്കുന്നത്. പേര്, ഫോട്ടോ, വിരലടയാളം, അപരനാമം, വയസ്, രക്തഗ്രൂപ്പ്, കാലടയാളം, കൈയക്ഷരം, ഒപ്പ്, ശരീരഘടന, രോഗങ്ങള്‍, മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, സെല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, പതിവായി ഉപയോഗിക്കുന്ന വാഹനം, സ്വത്ത് വി വരം, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യ, കുട്ടികള്‍, വിവാഹേതര ബന്ധം, പ്രണയം, കളവ് കേസില്‍ പ്രതിയാണോ, ജയിലില്‍ കിടന്നിട്ടുണ്ടോ, സഹകുറ്റവാളിയാണോ, നിലവില്‍ വാറന്റുണ്ടോ, വക്കീലേത്, തീവ്രവാദിയാണോ തുടങ്ങി പെട്ടെന്ന് ഉത്തരം വെളിപ്പെടുത്താന്‍ ആരും മടിക്കുന്ന ചോദ്യങ്ങളുമായിട്ടാവും മഫ്തിയില്‍ പൊലിസുകാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തേടി എത്തുക.
സാമൂഹിക വിരുദ്ധരെ അടയാളപ്പെടുത്താന്‍ ചോദ്യാവലി വേറെയുമുണ്ട്. ഇത്തരം ചോദ്യങ്ങളുടെ എണ്ണം മുപ്പതോളം വരും.
ഗുണ്ടകളെ പിടികൂടാനുള്ള ഈ പ്രത്യേക പൊലിസ് സംഘം സംസ്ഥാനത്ത് ഗുണ്ടാ പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."