HOME
DETAILS
MAL
കുറുങ്കഥകള്‍
backup
May 19 2018 | 18:05 PM
ഫാസിസം
വര്‍ണച്ചിറകുള്ള ചിത്രശലഭത്തെ
അവര്‍ ചവിട്ടിയരച്ചു.
അത് വളര്‍ന്നത് പച്ചമരച്ചുവട്ടിലായിരുന്നു.
ഇഷ്ടം
പതാകയോടാണെനിക്കിഷ്ടം
പൈതലിനോടനിഷ്ടം.
വാട്സാപ്പ്
ആളുമാറി വെട്ടിയാലും
ഗ്രൂപ്പ് മാറി പോസ്റ്റരുത്.
മന്ത്രി
പച്ചയോടും ചുവപ്പിനോടും അദ്ദേഹത്തിനു പണ്ടേ അലര്‍ജിയാണ്.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നലുകള്‍
വൈദ്യുതി മന്ത്രി ഊതിക്കെടുത്തി.
മോടി
വില കൂടുമ്പോഴെല്ലാം
മോടി കൂടണമെന്നില്ല.
ആദരവ്
പുഷ്പചക്രത്തെക്കാള് നല്ലത്
കീര്ത്തിചക്രമാണ്.
മരണാനന്തര വെടിയൊച്ചയെക്കാള്‍ നല്ലത്
ജീവിതകാലത്തെ ആദരവാണ്.
ജീവിതകഥ
ഒരാളുടെ ജീവിതകഥ ശരിക്കും അറിയണമെങ്കില്‍
അയാള്‍ മരണപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."