HOME
DETAILS
MAL
മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കണം
backup
March 21 2017 | 06:03 AM
ചെറുപുഴ: നിര്‍ദിഷ്ഠ മലയോര ഹൈവേയുടെ നിര്‍മാണം മന്ദഗതിയിലായതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നും പൊതുമരാമത്ത്, കെ.എസ്.ഇ.ബി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് റോഡിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മഞ്ഞക്കാട് ജൂബിലി ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനും നടപടികള്‍ ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു. എന്‍.എസ് ശിവന് അധ്യക്ഷ നായി.
കുതിരുമ്മല്‍ ദാമോദരന്‍, ഓസ്റ്റിന്‍ ചെറുപുഴ, ജോര്‍ജ് ചിറവയല്‍ സംസാരിച്ചു. എന്‍.എസ് ശിവന് കണ്‍വീനറും കുതിരുമ്മല്‍ ദാമോദരന്‍ ചെയര്‍മാ നുമായ 101 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."