HOME
DETAILS
MAL
മാട്ടൂല്‍ പഞ്ചായത്ത് പ്ലാസ്റ്റിക്ക് വിമുക്തമാകുന്നു
backup
March 21 2017 | 06:03 AM
പഴയങ്ങാടി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മാട്ടൂല്‍ പഞ്ചായത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജന യജ്ഞം നടപ്പാക്കുന്നു. പ്ലാസ്റ്റിക്ക് സഞ്ചികള്‍, ഡിസ്പോസിബിള്‍ സാധനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 5500 വീടുകളില്‍ തുണിസഞ്ചി വിതരണം ചെയ്യും. കല്ല്യാണ വീടുകളില്‍ ഇതു സംബന്ധിച്ച് ധാരണാ പത്രം നല്‍കുകയും സ്റ്റീല്‍പ്ലേറ്റും ഗ്ലാസും വാടകയിനത്തില്‍ ലഭ്യമാകാന്‍ സജ്ജീകരണങ്ങളുമൊരുക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദലി ഹാജി, കെ അബ്ദുല്‍റഷീദ്, പി.വി പ്രസാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."