ജൈവ പച്ചക്കറി കൃഷിയില്‍ കുതിപ്പിനൊരുങ്ങി മണ്ണഞ്ചേരി ഗ്രാമം
മണ്ണഞ്ചേരി: ഹരിതഗ്രാമമാക്കി മണ്ണഞ്ചേരിയെ മാറ്റാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബൃഹത്തായ പച്ചക്കറി കൃഷിക്ക് കളമൊരുങ്ങുന്നു. വിഷുക്കാലത്ത് വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് 13,500 വീടുകളിലാണ് കൃഷി തുടങ്ങുന്നത്. ഇതിനായി അഞ്ച് ലക്ഷം പച്ചക്കറി തൈകള്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെയും തൊഴിലുറപ്പു പദ്ധതിയുടെയും സി.ഡി.എസ്.ന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് 23 വാര്‍ഡുകളിലും പച്ചക്കറി കൃഷിയും എലിനിയന്ത്രണ കാമ്പയിനും നടത്തുന്നത്. വീടുകളില്‍ കൂടാതെ തരിശ് പുരയിടങ്ങളില്‍ കൂടി കൃഷി ചെയ്യുന്നതിന് ആറ് ഇനം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്. വഴുതന, മുളക്, പീച്ചില്‍, പാവല്‍,പയര്‍, വെണ്ട എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒരു വീട്ടില്‍ കുറഞ്ഞത് 30 പച്ചക്കറി തൈകള്‍ നല്‍കും.
ഇത് നടുന്നതിനുള്ള വരമ്പ് തൊഴിലുറപ്പു പദ്ധതിയിലാണ് തയാറാക്കുന്നത്. ഓരോ വീടിനും ഏഴ് കിലോ ഫാക്ട് ജൈവവളവും വിതരണം ചെയ്യും. പഞ്ചായത്തിലെ എല്ലാ വീടുകളിലും വര്‍ഷം മുഴുവന്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക സംസ്‌കാരത്തിനാണ് മണ്ണഞ്ചേരിയില്‍ തുടക്കമാകുന്നത്. മൂന്നു വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പച്ചക്കറി വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.എ ജുമൈലത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് സന്തോഷ്, ചെയര്‍പേഴ്‌സണ്‍ സന്ധ്യ ശശിധരന്‍, പഞ്ചായത്തംഗങ്ങളായ എം. ഷഫീഖ്, അരവിന്ദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംകുമാര്‍, കര്‍ഷകന്‍ സമൂഹമഠം ശശി തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുരതികുമാര്‍ സ്വാഗതവും കൃഷി ഓഫിസര്‍ ജി.വി രെജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."