HOME
DETAILS

അധികാരം അഹങ്കാരം അല്‍പത്തം

  
backup
May 19 2018 | 18:05 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%85%e0%b4%b9%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d

 

അധികാരം മനുഷ്യനെ ദുഷിപ്പിക്കും; പരമാധികാരം പരമമായി ദുഷിപ്പിക്കും എന്നു പറഞ്ഞത് ബ്രിട്ടിഷ് ചരിത്രകാരന്‍ ജോണ്‍ ആക്ടനാണ്. അധികാരം കൊണ്ട് ദുഷിച്ചുപോയ എത്രയെത്ര രൂപങ്ങളെയാണ് നമ്മള്‍ നിത്യവും കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. അധികാരം എന്നത് മന്ത്രിപ്പണിയുള്ളവര്‍ക്ക് മാത്രം പറഞ്ഞ കാര്യമല്ല. അത് ഏറിയും കുറഞ്ഞുമൊക്കെ പ്രയോഗിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും.
യൂനിഫോം ധാരികള്‍ക്ക് അധികാരത്തിന്റെ ഹുങ്ക് ഒത്തിരി കൂടുതല്‍ കാണും. പട്ടാളക്കാര്‍ ട്രെയിന്‍ യാത്രക്കിടയില്‍ സഹയാത്രികരോട് പെരുമാറുന്നത് കണ്ടിട്ടില്ലേ? എന്തൊരു ധാര്‍ഷ്ഠ്യമാണ് അവര്‍ക്ക്. സൈനികര്‍ക്ക് സാദാ ജനങ്ങളുമായി ഇടപഴകാന്‍ അത്ര വലിയ അവസരങ്ങള്‍ കിട്ടാറില്ല. കിട്ടിയപ്പോഴൊക്കെ അവര്‍ പരമാവധി ദുഷ്‌പേരുണ്ടാക്കിയിട്ടുമുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇവരില്‍ ഒരു വിഭാഗം കാട്ടിക്കൂട്ടുന്ന കൊടും ക്രൂരതകള്‍ അന്താരാഷ്ട്ര തലങ്ങളില്‍ പോലും വലിയ വാര്‍ത്തയാണ്. കശ്മിരില്‍ സായുധസേന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ തുടരുന്ന ലൈംഗികാതിക്രമങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ വിവരിക്കുമ്പോള്‍ ഒരു വിദേശരാജ്യത്തിന്റെ പ്രതിനിധി പൊട്ടിക്കരഞ്ഞത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നല്ലോ. അഫ്‌സ്പ പോലെയുള്ള പ്രത്യേകാധികാരങ്ങള്‍ സൈനികരെ പരമാവധി ദുഷിപ്പിക്കുകയാണെന്ന്, ജീവന്‍ വെടിഞ്ഞും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നവരോട് എല്ലാവിധ ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ തുറന്നു പറയേണ്ടതുണ്ട്.
സൈനികരുടെ കുഞ്ഞനിയന്മാരായ പൊലിസിന്റെ സ്ഥിതിയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. അറസ്റ്റ് ഉള്‍പ്പെടെ നിയമപരമായിത്തന്നെ അവര്‍ക്ക് ഒട്ടേറെ അധികാരങ്ങളുണ്ട്. അതിനു പുറമെ തെറിവിളി, ശാരീരിക പീഡനം തുടങ്ങിയ ചില 'കീഴ്‌വഴക്ക'ങ്ങളുടെ പിന്‍ബലവും കൂട്ടിനുണ്ട്. സാധാരണക്കാരുടെ മേല്‍ അധികാരത്തിന്റെ ഹുങ്ക് ഇത്രമേല്‍ പ്രയോഗിക്കാന്‍ കഴിയുന്ന മറ്റൊരു വിഭാഗവും ഇല്ല തന്നെ. ആ അധികാരം മാന്യമായും അപരന്റെ അഭിമാനത്തിന് മുറിവേല്‍പിക്കാതെയും നിര്‍വഹിക്കുന്ന വലിയൊരു വിഭാഗം പൊലിസിലുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ, പ്രശ്‌നമുണ്ടാക്കുന്നതും ദുഷ്‌പേരുണ്ടാക്കുന്നതും എപ്പോഴും എവിടേയും ഒരു ന്യൂനപക്ഷമായിരിക്കുമല്ലോ. അവരാണ് അധികാര ലഹരിയില്‍ അത്യാചാരങ്ങള്‍ ചെയ്യുന്നത്. ഇവരെ നിലക്കുനിര്‍ത്താന്‍ ഒരു വഴിയേയുള്ളൂ. അധികാരത്തിന്റെ പപ്പും പൂടയും ഇവരില്‍ നിന്നു പറിച്ചു മാറ്റുക.
പൊലിസിന്റെ അമിതാധികാരത്തിന് കടിഞ്ഞാണിടാന്‍ സുപ്രിംകോടതി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചോദ്യംചെയ്യലും അറസ്റ്റും തൊട്ട് കേസ് കോടതി മുമ്പാകെ എത്തിക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ അക്കമിട്ട് വിശദമാക്കിത്തന്നിട്ടുണ്ട് കോടതി. പക്ഷെ, ഇപ്പോഴും പൊലിസിലെ ഒരു വിഭാഗത്തിന് ഇതിനോടൊക്കെ പരമപുച്ഛമാണ്. അവരാണ് പാതിരാത്രി വീട്ടില്‍ കയറി ഒരു രേഖയുടേയും പിന്‍ബലമില്ലാതെ നിരപരാധികളെ പിടിച്ചുകൊണ്ടുപോയി ചവിട്ടിക്കൂട്ടുന്നത്.
യൂനിഫോം ധാരികള്‍ക്ക് മാത്രമാണ് അധികാരത്തിന്റെ 'അസ്‌കിത' എന്ന് ധരിക്കരുത്. അതില്ലാത്തവരുടെ 'ചെയ്ത്ത്' കണ്ടാല്‍ ഇവരില്‍ ചേട്ടച്ചാര് ആര് എന്ന് ആരും അതിശയം കൂറും. അധികാര ശ്രേണിയിലെ താഴെതട്ടിലുള്ള വില്ലേജ് ഓഫിസര്‍മാരുടെ കാര്യം തന്നെയെടുക്കുക. ഇവരില്‍ നിന്ന് വല്ല രേഖയും തരപ്പെടണമെങ്കില്‍ ഒരു പുരുഷായുസ്സ് തന്നെ മതിയാകില്ല. കോഴിക്കോട്ടെ മലയോര കര്‍ഷകനെ പോലെ എത്രയെത്ര പാവത്താന്‍മാര്‍ ഇവര്‍ക്ക് മുമ്പില്‍ സ്വന്തം ജീവന്‍ തന്നെ കാണിക്ക വച്ച് സുല്ലിട്ടിരിക്കുന്നു! എന്നിട്ടും ഇവരുടെ ഹുങ്കിന് വല്ല കുറവുമുണ്ടോ?
അല്‍പന്മാരാണ് അധികാരക്കസേരയിലെങ്കില്‍ സ്ഥിതി ഇതിലും വഷളാവും. കള്ളു മോന്തിയ കുരങ്ങനെ തേളു കുത്തിയാല്‍ എങ്ങനെയിരിക്കും. അതാണ് ഇവരുടെ അവസ്ഥ. പൊതുമേഖലയേക്കാള്‍ സ്വകാര്യസ്ഥാപനങ്ങളിലാണ് ഇത്തരം മര്‍ക്കടന്മാര്‍ കൂടുതല്‍. പലവഴി സ്വാധീനം ചെലുത്തി മുകള്‍തട്ടിലെത്താന്‍ സ്വകാര്യമേഖലയിലാണല്ലോ താരതമ്യേന കൂടുതല്‍ അവസരം. ഇങ്ങനെ എത്തിപ്പെടുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നം താനീ കസേരക്ക് അര്‍ഹനല്ല എന്ന തോന്നല്‍ വിട്ടുപിരിയാതെ ഉണ്ടാവും എന്നതാണ്. അത് മറികടക്കാന്‍ മര്‍ക്കടന്‍ കാണിക്കുന്ന വെപ്രാളങ്ങള്‍ മിടുക്കരായ ജീവനക്കാര്‍ക്ക് വല്ലാത്ത പാരയാവും. അധികാരത്തിന്റെ ശീതളഛായയല്ല; അതിന്റെ മുള്ളും മുനയുമാണ് ഇത്തരം അല്‍പന്മാരില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് നീണ്ടു വരിക. ശിക്ഷയുടേയും ശകാരത്തിന്റേയും ഊന്നുവടിയുമായിട്ടേ ഇവര്‍ക്ക് സദാ നടക്കാനാവൂ. ഇല്ലെങ്കില്‍ പൊയ്ക്കാലില്‍ നില്‍ക്കാനാവാതെ മറിഞ്ഞു വീഴും. കഴിവുറ്റവര്‍ ഒരു നോട്ടം കണ്ട്, പുഞ്ചിരി കൊണ്ട്, കേവല സാന്നിധ്യം കൊണ്ട് ഓഫിസ് ഭരണം ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ അല്‍പന്മാരുടെ എല്ലാ ഇടപെടലുകളും തര്‍ക്കത്തിലും ബഹളത്തിലുമേ പര്യവസാനിക്കൂ.
ഇത്തരക്കാരെ നോക്കി ചിരിക്കാനും വിമര്‍ശിക്കാനും വരട്ടെ! വീട്ടില്‍ നമ്മള്‍ എങ്ങനെയാണ്. ഭാര്യയേയും മക്കളേയും എങ്ങനെയാണ് 'ഭരി'ക്കുന്നത്?. അവര്‍ക്ക് നമ്മെ സഹിക്കാന്‍ കഴിയുന്നുണ്ടോ!

ഒരാളുടെ യഥാര്‍ഥ സ്വഭാവം എന്തെന്നറിയാന്‍ അയാള്‍ തന്നേക്കാള്‍ താഴ്ന്നവരോട് എങ്ങനെ പെരുമാറുന്നുവെന്ന് ശ്രദ്ധിച്ചാല്‍ മതി
-ജെ.കെ. റൗളിങ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  5 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  5 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  5 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago