കെ.എസ്.യു ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്; അവകാശവാദവുമായി എ ഗ്രൂപ്പ്
തൊടുപുഴ: കെ.എസ്.യു ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മുന്‍ തൂക്കമെന്ന് അവകാശവാദം. എ ഗ്രൂപ്പിലെ പി ടി തോമസ് വിഭാഗവും റോയ് കെ പൗലോസ് വിഭാഗവും സ്ഥാനാര്‍ഥികളുമായി ആദ്യം രംഗത്ത് ഇറങ്ങിയെങ്കിലും ഐ ഗ്രൂപ്പ് ശക്തമായി രംഗത്തെത്തിയതോടെ എ ഗ്രൂപ്പുകള്‍ സമവായത്തിലെത്തുകയായിരുന്നു. 25 അംഗ ജില്ലാ കമ്മിറ്റിയിലേക്കാണ് ഇന്നലെ ഇടുക്കി ഡി സി സി ഓഫിസില്‍ തിരഞ്ഞെടുപ്പ് നടന്നത്.
1024 വോട്ടര്‍മാര്‍ ആണ് ജില്ലയില്‍ കെ.എസ്.യുവിന് ഉള്ളത്. ഇതില്‍ 434 വോട്ടുകളാണ് പോള്‍ ചെയ്തത്. ഐ ഗ്രൂപ്പില്‍ നിന്ന് ബ്ലസണ്‍ സണ്ണിയും എ ഗ്രൂപ്പിലെ റോയ് കെ പൗലോസ് ഗ്രൂപ്പില്‍ നിന്നും ടോണി തോമസുമാണ് പ്രധാനമായും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത്. പി ടി തോമസ് വിഭാഗത്തില്‍പ്പെട്ട വിഷ്ണു കെ ശശിയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും വൈസ് പ്രസിഡന്റ് പദവിയാണ് ലക്ഷ്യം വയ്ക്കുന്നത്. ടോണിയും വിഷ്ണുവും മത്സരിച്ചു വോട്ടുപിടിച്ചാല്‍ മാത്രമേ എ ഗ്രൂപ്പിനു അടിതെറ്റുകയുള്ളൂ. അതിനുള്ള സാധ്യതയില്ലെന്നാണ് എ ഗ്രൂപ്പിന്റെ അവകാശവാദം. ഗ്രൂപ്പിലെ ധാരണ പ്രകാരം വിഷ്ണവിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്കി വോട്ട് വിഘടിക്കുന്നത് തടഞ്ഞിട്ടുണ്ട്. പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റ്, 10 ജനറല്‍ സെക്രട്ടറി , 10 സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ 25നു തിരുവനന്തപുരത്തു നടക്കും.
തിരഞ്ഞെടുപ്പ് സമയത്തു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി വോട്ടു ചെയ്യാനുള്ള നീക്കം നടന്നിരുന്നു. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."