'വിലനിലവാരം പാലിക്കാത്ത ഔഷധ വ്യാപാരികള്‍ക്കെതിരേ നടപടിയെടുക്കും'
കോഴിക്കോട്: മരുന്നുകളുടെ പുതുക്കിയ വിലനിലവാരം പാലിക്കാത്ത ചില്ലറ, മൊത്ത ഔഷധ വ്യാപാരികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ മുന്നറിയിപ്പു നല്‍കി. കാന്‍സര്‍, പ്രമേഹം, രക്തസമ്മദര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ളവയുള്‍പ്പെടെ 33 മരുന്നുകള്‍ക്കാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) വില കുറച്ചത്. ഇതുമായി ബന്ധപ്പെട്ട് എന്‍.പി.പി.എ ജൂണ്‍ നാലിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചില്ലറ, മൊത്ത ഔഷധ വ്യാപാരികളുടെയും രജിട്രേഡ് ഫാര്‍മസിസ്റ്റുകളുടെയും യോഗത്തിലാണ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഔഷധങ്ങളുടെ പുതുക്കിയ വിലയെ സംബന്ധിച്ചും പുതിയ വില നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിശദീകരിച്ചു.
ഡോക്ടറുടെ മതിയായ കുറിപ്പടികളില്ലാതെ മരുന്നുകള്‍ ലഹരിക്കായി വില്‍പന നടത്തരുതെന്നും വില്‍പന നടത്തുന്നതായി കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ ജില്ലയിലെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."