പള്ളി നവീകരണത്തെ ചൊല്ലി തര്‍ക്കം: മുജാഹിദ് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി
തൊടുപുഴ: നിസ്ക്കാര പള്ളി നവീകരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മുജാഹിദ് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി. കേരള നദ്വത്തുല് മുജാഹിദീന്‍ (കെ.എന്‍.എം) പ്രവര്‍ത്തകരും മുജാഹിദ് വിസ്ഡം ഗ്രൂപ്പ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്നലെ വൈകിട്ട് 4.30 ഓടെ കുമ്പംകല്ല് ടൗണിന് സമീപം മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന നിസ്ക്കാര പള്ളിയിലാണ് സംഭവം. പള്ളി നവീകരിക്കാനുള്ള ശ്രമം കെ.എന്‍.എം വിഭാഗം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിച്ചു.
വിവരമറിഞ്ഞ് തൊടുപുഴയില്‍ നിന്നും പൊലിസ് സംഘമെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. പള്ളി പ്രവര്‍ത്തനം സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ പൊലിസ് നിര്‍ദ്ദേശിച്ചു.
പള്ളിക്ക് അവകാശവാദമുന്നയിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."