ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് സ്വീകരണം നല്‍കി
തൊടുപുഴ : അമേരിക്കയില്‍ നിന്നും മുസ്‌ലിംകളെ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപ് അമേരിക്ക കണ്ടെത്താന്‍ കൊളമ്പസിന് പ്രചോദനമേകിയ പരിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ വിസ്മരിക്കുകയാണെന്നും ഡ്രംപിന്റെ നീക്കത്തിനെതലേ ലോക മുസ്‌ലീങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ആഹ്വാനം ചെയ്തു.
ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയുടേയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍ തൊടുപുഴ വെങ്ങല്ലൂരില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിക്കാഗോയില്‍ സ്വാമി വിവേകാന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ ഒരംശമെങ്കിലും ഡ്രംപ് മനസ്സിലാക്കിയിരുന്നുവെങ്കില്‍ മുസ്ലീങ്ങള്‍ക്കെതിരെ ഇത്തരം വെല്ലുവിളികള്‍ ഉയര്‍ത്തില്ലായിരുന്നു. മുസ്‌ലിം ഐക്യത്തിനായി കേരളത്തിലെ എല്ലാ മുസ്ലിം സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തി കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും തൊടിയൂര്‍ പറഞ്ഞു. ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി ചേലക്കുളം കെ.എം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഹാഫിസ് പി.പി മുഹമ്മദ് ഇസ്ഹാഖ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹാഫിസ് ഇംദാദുള്ള മൗലവി, പി.എ സെയ്തുമുഹമ്മദ് മൗലവി, അര്‍ഷദ് ഫലാഹി, എം.ഐ.എം ഇല്ല്യാസ് മൗലവി, മുഹമ്മദ് അന്‍സാരി മൗലവി, ഷഹീര്‍ മൗലവി, മുനീര്‍ മൗലവി, എല്‍.ഐ.എം അഷറഫ് മൗലവി, മുജീബ് മൗലവി, എം.എ കരീം, പി.എസ് അബ്ദുല്‍ ഷുക്കൂര്‍ മൗലവി, പി.പി പരീത് മൗലവി, കെ.എച്ച് ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."