ബജറ്റ്് അയല്‍ക്കാരന്റെ പുല്ല് കണ്ട് പശുവിനെ വളര്‍ത്താല്‍ ശ്രമിക്കുന്നതു പോലെ: ആര്‍ ഹരി
തൊടുപുഴ: തൊടുപുഴ നഗരസഭയുടെ ബജറ്റ് അയല്‍ക്കാരന്റെ പുല്ല്കണ്ട് പശുവിനെ വളര്‍ത്താന്‍ തീരുമാനിച്ചതുപോലെയാണെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ഹരി പ്രസ്താവനയില്‍ പറഞ്ഞു.
നഗരസഭയുടെ പരിമിതമായ വരുമാന സ്രോതസില്‍നിന്നുകൊണ്ട് വികസനമുന്നേറ്റം സൃഷ്ടിക്കുകയെന്നത് പ്രായോഗികമല്ലെന്ന മുന്‍കൂര്‍ ജാമ്യം ബജറ്റ് അവതരിപ്പിച്ച വൈസ് ചെയര്‍മാന്‍ എടുത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പദ്ധതികളെല്ലാംതന്നെ സൂക്ഷ്മതയോടെ നടപ്പാക്കുമെന്നുപറയുന്ന ബജറ്റ് പ്രസംഗം കഴിഞ്ഞ 17 വര്‍ഷമായി യുഡിഎഫ് കൗണ്‍സില്‍ ആവര്‍ത്തിച്ചുവരുന്ന പ്രവര്‍ത്തനത്തിന്റെ ചുരുക്കം മാത്രമാണ്.
നഗരസഭയുടെ തനത് വരുമാനം വര്‍ധിപ്പിക്കാനുതകുന്ന പ്രഖ്യാപനങ്ങളുടെ പെരുമഴ മുന്‍വര്‍ഷങ്ങളിലേതുപോലെ ആവര്‍ത്തിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.
സംസ്ഥാനസര്‍ക്കാരിന്റെ നവകേരള മിഷനിലെ ഹരിതകേരളം പദ്ധതിയും പൊതുവിദ്യാഭ്യാസ സംരക്ഷണവും ലൈഫും നടപ്പാക്കുന്നതിന് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയത്് പുതിയകാലത്തെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ സഹായകരമാണെങ്കിലും അത് നടപ്പാക്കുന്നതിന് കാണിക്കുന്ന പരിശ്രമമാണ് വിലയിരുത്തപ്പെടേണ്ടതെന്ന് ഹരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."