HOME
DETAILS
MAL
ലോ അക്കാദമി ഭൂമി: വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുളള ഹരജി തള്ളി
backup
March 21 2017 | 06:03 AM
തിരുവനന്തപുരം: ലോ അക്കാദമി ഭൂമി പ്രശ്നത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഹരജി പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
സെക്രട്ടേറിയേറ്റിന് സമീപം സര്‍ക്കാര്‍ നല്കിയ 12 ല്‍ 11 ഏക്കറിലും വ്യാപാര സമുച്ചയം നിര്‍മ്മിച്ച കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പായിച്ചറ നവാസാണ് ഹരജി നല്‍കിയിരുന്നത്. ഭൂമി തിരിച്ച് പിടിക്കണമെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."