പാറമ്പുഴ കൊലക്കേസ്: വിധി ഇന്ന്
കോട്ടയം: മാറ്റിവച്ച പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. കേസിലെ പ്രതി ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദര്‍ കുമാര്‍ കുറ്റക്കാരനാണെന്ന കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന് പ്രവീണ്‍ ലാല്‍ (28) എന്നിവരെയാണു വെട്ടികൊലപ്പെടുത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 380 (മോഷണം), 457 (വീട്ടില്‍ അതിക്രമിച്ചു കയറല്‍), 397 (മോഷണത്തിനായി ഗുരുതരമായി പരുല്േപ്പിക്കല്) എന്നി വകുപ്പുകക്കള് പ്രതിക്കുമേല്‍ ചുമത്തിയിരുന്നു.
2015 മേയ് 16ന് അര്‍ധരാത്രിയായിരുന്നു നാടിനെ നടുക്കിയ കൂട്ടകൊലപാതകം. കൊല്ലപ്പെട്ട പ്രവീണ്‍ ലാല്‍ നടത്തിയിരുന്ന തുണി അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദര്‍ കുമാര്‍.
മൂവരെയും മൂന്നു ഘട്ടമായി കൊല ചെയ്തശഷം ആഭരണവും പണവുമായി പ്രതി നരേന്ദര്‍ കുമാര്‍ സ്ഥലം വിട്ടതായാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."