ഭവന നിര്‍മാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഭവന നിര്‍മാണ ധനസഹായം, ഭവന പുനരുദ്ധാരണം, അഡീഷനല്‍ റൂം പദ്ധതി എന്നിവയ്ക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഓരോ പദ്ധതിയിലും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകര്‍ താമസിക്കുന്ന പ്രദേശത്തെ ബ്ലോക്ക് മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാന്‍ പാടില്ല.
ഗ്രാമസഭാ ലിസ്റ്റ് നിലവിലുള്ള പഞ്ചായത്തുകളില്‍ ആയതിന് മുന്‍ഗണന ലഭിക്കും. ഭവന നിര്‍മാണ പദ്ധതിയില്‍ അപേക്ഷകര്‍ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വാസയോഗ്യമായ ഭവനം ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ്, ഇതര സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും ഭവന നിര്‍മാണ ധനസഹായം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും ഭവന പുനരുദ്ധാരണം അഡീഷനല്‍ റൂം പദ്ധതിയില്‍ അപേക്ഷകര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ മറ്റുവകുപ്പുകളില്‍ നിന്നും അപേക്ഷകനോ കുടുംബങ്ങള്‍ക്കോ മെയിന്റനന്‍സ് ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.
അവസാന തിയതി ജൂലൈ 15. വിശദവിവരങ്ങള്‍ക്കായി സമീപമുള്ള ബ്ലോക്ക് മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 203824.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."