HOME
DETAILS

മലയാളത്തിന്റെ സൂഫി കവിത്രയങ്ങള്‍

  
backup
May 19 2018 | 19:05 PM

malayalathinte-sufi-kavithrayangal

കാതു കൂര്‍പ്പിച്ചാല്‍ മാത്രം കേള്‍ക്കാനാകും ഒരു ഹാര്‍മോണിയത്തിന്റെ വീചികള്‍. കടലിരമ്പമാണ് കടലുണ്ടിയുടെ ജീവനഗീതം. പിന്നെയും മനസു കൊണ്ട് കേള്‍ക്കാനാകുന്ന നാദങ്ങളുണ്ട് ഈ കടലോര നഗരത്തിന്. ജമലുല്ലൈലി തങ്ങന്മാരുടെ മെതിയടിയൊച്ച മുതല്‍ ഈശ്വരീയമായ ഉന്മാദത്താല്‍ പാട്ടുകെട്ടിപ്പാടിയ കെ.വി ഉസ്താദിന്റെയും ഹാജി അബ്ദുര്‍റസാഖിന്റെയും ആത്മനിവേദനങ്ങള്‍ വരെ സാന്ദ്രമാക്കിയിട്ടുണ്ട് ഈ മണ്ണിനെ. 

എണ്ണിയാലൊടുങ്ങാത്ത ആത്മജ്ഞാന പ്രധാനങ്ങളായ ഗാനങ്ങളുടെ ശേഖരണവും സംഗീതാവിഷ്‌കാരവും ആലാപനവും ജീവിതവ്രതമാക്കിയ ഒരു മനുഷ്യന്‍ ഇവിടെ കടലുണ്ടിയില്‍ ജീവിക്കുന്നു: തവക്കല്‍ മുസ്തഫ കടലുണ്ടി. ജീവിതായോധനമായ മത്സ്യബന്ധനത്തോടൊപ്പം ഈ മഹാഗുരുക്കന്മാരില്‍നിന്നു പിതാവ് വഴിയും തന്റെ അശാന്തവും അശ്രാന്തവുമായ അലച്ചിലുകളില്‍ കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍നിന്നുള്ള സൂഫിരചനകളുടെ വിപുലശേഖരം കാത്തുസൂക്ഷിക്കുന്നുണ്ട് ഇദ്ദേഹം.

 

സൂഫി കവിത്രയം

കെ.വി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ഹാജി അബ്ദുറസാഖ് മസ്താന്‍, കാടായിക്കല്‍ പുലവര്‍ മൊയ്ദീന്‍ കുട്ടി ഹാജി.. ഇവരാണ് മലയാളത്തിലെ സൂഫി കവിത്രയം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ജീവിച്ചിരുന്ന ഇവര്‍ ഏതാണ്ട് സമകാലികരും പരസ്പര സമ്പര്‍ക്കം പുലര്‍ത്തിയവരുമായിരുന്നു.

 

കാടായിക്കല്‍ മൊയ്ദീന്‍ കുട്ടി ഹാജി

സൂഫി കവിത്രയത്തില്‍ രചനാശൈലി കൊണ്ടും ജീവിതധര്‍മം കൊണ്ടും വേറിട്ടുനില്‍ക്കുന്നയാളാണ് കാടായിക്കല്‍ മൊയ്ദീന്‍ കുട്ടി ഹാജി. ഇദ്ദേഹത്തിന്റെ പുലവര്‍ എന്ന അഭിധാനം പുരാതനമായ തമിഴ് പാട്ടുസംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയെ കുറിക്കുന്നു. പുലവര്‍മാര്‍ എന്ന പേരില്‍ തമിഴ്‌നാട്ടിലും കേരളത്തിലും പ്രചാരത്തിലുണ്ടായിരുന്ന സൂഫി സഞ്ചാരഗായകര്‍ സവിശേഷമായ പഠനമര്‍ഹിക്കുന്നുണ്ട്. ഈ നൈരന്തര്യത്തോടൊപ്പം കേരളത്തില്‍ ജനകീയവും ജനപ്രിയവുമായിരുന്ന മാപ്പിള ഗാനശാഖയുമായുമുള്ള അദ്ദേഹത്തിന്റെ ബന്ധം സുവിദിതമാണ്.
സാമൂഹിക രാഷ്ട്രീയ രംഗത്തും സജീവമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ഈ മഹാന്‍ അന്യമായ ആത്മീയ സിദ്ധികള്‍ക്കുടമയായിരുന്നു. കെസ്സ് രൂപത്തില്‍ വിരചിതമായ ഇദ്ദേഹത്തിന്റെ 'ജന്നാത്തുല്‍ ഫിര്‍ദൗസിലിരിക്കും' എന്ന പാട്ട് വിഖ്യാതമാണ്. കാടായിക്കല്‍ കുടുംബവുമായി ഉറ്റബന്ധം പുലര്‍ത്തുന്ന മുസ്തഫ കടലുണ്ടിയുടെ പക്കല്‍ കവിയുടെ കുടുംബത്തിന്റെ സ്വകാര്യ ശേഖരത്തിലില്ലാത്ത ആയിരക്കണക്കായ രചനകള്‍ സമ്പാദിച്ചിട്ടുണ്ട്.

 

കെ.വി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍

പൊന്നാനി സ്വദേശിയായിരുന്ന കെ.വി അനാദൃശമായ കവിത്വസിദ്ധിക്കും അസാധാരണമായ വ്യക്തിപ്രഭാവത്തിനും വ്യക്തിപ്രഭാവത്തിനും ഉടമയായിരുന്നു. രചനാശൈലിയില്‍ ദുര്‍ഗ്രാഹ്യതയില്ലാതെ തെളി മലയാളത്തിന്റെ സുതാര്യതയും പണ്ഡിതോചിതമായ സംസ്‌കൃത പടങ്ങളുടെ അയത്‌നലളിതമായ വിന്യാസവും അതിശയകരമാം വിധം സംയോജിപ്പിച്ചു. നിഗൂഢ ജ്ഞാനസംബന്ധിയായ വിഷയങ്ങള്‍ വരെ പാമരര്‍ക്കു കൂടി പകര്‍ന്നുനല്‍കും വിധമായിരുന്നു കെ.വി യുടെ രചനാശൈലി.
തന്റെ അത്യസാധാരണമായ ആത്മീയയാത്രകളില്‍ വഴിയും വിശ്രമവുമായിരുന്നു കടലുണ്ടി കടല്‍ത്തീരം. തീരത്തെ പാമരന്മാരോട് സംവദിച്ചും സഹവസിച്ചും തന്റെ അധ്യാത്മികയാത്രയുടെ അകംപുറങ്ങള്‍ അദ്ദേഹം അടയാളപ്പെടുത്തി. മുസ്തഫയുടെ പിതാവിന് ഗുരുവും പിതൃതുല്യനായിരുന്നു കെ.വി.

 

ഹാജി അബ്ദുര്‍റസാഖ് മസ്താന്‍

ഒരു കൂടയില്‍ മരുന്നുകള്‍, മറ്റൊന്നില്‍ ഹാര്‍മോണിയപ്പെട്ടി. ഇവയെ ബന്ധിക്കുന്ന ഒരു ദണ്ഡ് (കാവ്)... ഹാജി എന്ന അവധൂതന്റെ ചിത്രമാണിത്. ആത്മയാനങ്ങളുടെ ഇടത്താവളമായി ഇദ്ദേഹത്തിന് കടലുണ്ടി പ്രദേശം. മരുന്നു വില്‍പന അന്നന്നത്തെ അപ്പത്തിനുള്ളതു കിട്ടുംവരെ മാത്രം; ഗാനരചനയും ആലാപനവും തന്റെയും കേള്‍വിക്കാരുടെയും ആത്മത്തിന്റെ അടങ്ങാത്ത വിശപ്പിനെ തീറ്റിപ്പോറ്റി.
പതിനായിരക്കണക്കായ ഹാജിയുടെ ഗാനങ്ങളുടെ അധിക പങ്കും മുസ്തഫയുടെ ശേഖരത്തിലുണ്ട്. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തെ സൂഫീധാരകള്‍ വഴി ലക്ഷദ്വീപിലെത്തിച്ചേര്‍ന്ന ദോലിപ്പാട്ടുകളില്‍ ഹാജിയുടെ രചനകള്‍ വ്യാപകമായി ആലപിച്ചുവരുന്നുവെന്നത് കൗതുകകരമാണ്.

 

ഗുണംകുടി മസ്താന്‍ മുതല്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ വരെ

തമിഴ്‌ദേശത്തെ വിഖ്യാത സൂഫികവിയും ജ്ഞാനിയുമായ ഗുണംകുടി മസ്താന്റെ രചനകള്‍ മുതല്‍ ഈ ദശകത്തിലെ സൂഫി കവിയായ ഇമ്പിച്ചിക്കോയ തങ്ങള്‍ വരെയുള്ളവരുടെ രചനകള്‍ മുസ്തഫയുടെ ശേഖരത്തിലുണ്ട്.
ഒരാത്മീയ സാധനയെന്നവണ്ണം കേരളത്തിലും പുറത്തുമുള്ള സൂഫി കവികളുടെ രചനകള്‍ ശേഖരിച്ചും ചിട്ടപ്പെടുത്തി ആലപിച്ചും മുസ്തഫ സജീവമാണ്. ഖവ്വാലി, ഗസല്‍ എന്നീ ശാഖകളില്‍ ഉള്‍പ്പെടുത്താനാകുംവിധം ഹിന്ദുസ്ഥാനി സംഗീതത്തില്‍ അനല്‍പമായ പാടവത്തോടെ അദ്ദേഹമത് നിര്‍വഹിക്കുന്നുണ്ട്.
രചനകളുടെയും രചയിതാക്കളുടെയും ആത്മീയവിശുദ്ധിയും പ്രഭാവവും നഷ്ടപ്പെടുത്താതെ അദ്ദേഹമത് നിര്‍വഹിക്കുമ്പോള്‍ തന്നെ ഈ രംഗത്ത് ഇത്തരമൊരു നിഷ്‌കര്‍ഷ കൂടാതെ പലരും ഈ രചനകളെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ഖിന്നനുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  12 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  13 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  13 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  13 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  14 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  15 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  15 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  15 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  16 hours ago