HOME
DETAILS

എഴുതിയ കഥകളുടെ ആത്മകഥ

  
backup
May 19 2018 | 19:05 PM

ezhutiya-kathayude-aathmakatha

ജീവിതാനുഭവങ്ങളുടെ ഭൗതിക, ആത്മീയതലങ്ങളിലൂടെ സഞ്ചരിച്ച് മനുഷ്യന്റെ പച്ചയായ ജീവിതത്തിനു തത്ത്വശാസ്ത്രപരമായ മാനങ്ങള്‍ നല്‍കി സര്‍ഗാത്മകതയുടെ കൗതുകലോകം തീര്‍ക്കുകയാണെന്നു തോന്നും ശിഹാബുമായുള്ള വര്‍ത്തമാനങ്ങള്‍. സര്‍ഗാനുഭൂതിയുടെ തിരമാലകളാല്‍ പ്രക്ഷുബ്ധമായ ഒരാശയ സമുദ്രത്തിന്റെ തീരത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലായിരിക്കും അതില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന നിരീക്ഷണങ്ങളേറെയും.

 

1982ല്‍ 'നിസ്സഹായന്‍' എന്ന കഥ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ എഴുതി മലയാള സാഹിത്യ ലോകത്തേക്കു രംഗപ്രവേശം ചെയ്ത ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, തന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍നിന്നു വാറ്റിയെടുത്ത വീര്യമുള്ള ലഹരിയായിട്ടാണ് മലയാള കഥകളില്‍ ഉന്മാദനൃത്തം ചവിട്ടുന്നതെന്നു പലപ്പോഴും തോന്നിപ്പോകും. പൂര്‍ണതയിലേക്കുള്ള പ്രയാണത്തില്‍ എത്തിപ്പെട്ട അപൂര്‍ണലോകത്തെ കുറിച്ചു ശരിക്കും ബോധമുള്ള എഴുത്തുകാരനാണ് ശിഹാബ്. അതുകൊണ്ടായിരിക്കാം ഒരു സാധാരണ മനുഷ്യന്റെ തലത്തില്‍ മാത്രം തന്നെത്തന്നെ നോക്കിക്കാണുന്ന ഈ കഥാകൃത്ത് തനിക്ക് മലയാളത്തില്‍ അധികമൊന്നും പിന്‍പറ്റേണ്ടതായ എഴുത്തുകാരില്ലെന്നു തുറന്നുപറയുന്നത്. 'തന്നെത്തന്നെ പുതുക്കിപ്പണിയാനുള്ള എഴുത്തിന്റെ മാന്ത്രികവിദ്യയെ കുറിച്ച് എന്തെങ്കിലും കണ്ടെടുക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ അത് ബഷീറില്‍നിന്നും വിജയന്‍, മാധവിക്കുട്ടി എന്നിവരില്‍നിന്നും മാത്രമാണെന്ന് ശിഹാബ് പറഞ്ഞുവയ്ക്കുന്നു(ടി.എം രാമചന്ദ്രനുമായുള്ള അഭിമുഖ പുസ്തകം 'കഥകളുടെ ജലാശയം'). അതില്‍ത്തന്നെ 'എന്റെ സ്‌നേഹം കാട്ടുതേനാണ്, അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു' എന്ന് മാധവിക്കുട്ടി എഴുതുമ്പോള്‍ ഞാനൊക്കെ പേന വലിച്ചെറിയേണ്ടതാണ് എന്നു വിളിച്ചുപറയാന്‍ തക്ക വിനയവും തന്റേടവും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന എഴുത്തുകാരനില്‍നിന്നേ നമുക്കു പ്രതീക്ഷിക്കാനാവൂ.


വായനയൊക്കെ എങ്ങനെ എന്ന് ശിഹാബിനോട് ചോദിച്ചാല്‍ വലിയ വലിയ ഗ്രന്ഥങ്ങളുടെ പേരുകളൊന്നും നമുക്ക് കേള്‍ക്കാന്‍ കഴിയില്ല. താനൊരു പരന്ന വായനക്കാരനേ അല്ലെന്നും അതില്‍ തെല്ല് അപകര്‍ഷതാബോധമുള്ള കൂട്ടത്തിലാണെന്നും പറയാനും ശിഹാബിനു യാതൊരു വൈമനസ്യവും ഉണ്ടാവാറില്ല. വായിച്ച വലിയ ക്ലാസിക്ക് പലപ്പോഴായി ഉമ്മുമ്മ പരിചയപ്പെടുത്തിത്തന്ന മുഹ്‌യുദ്ദീന്‍ മാലയാണ് ഈ കഥാകൃത്തിന്. എല്ലാ അര്‍ഥത്തിലും വ്യത്യസ്തമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമാണ് ശിഹാബിന്റെ ചിന്താലോകം. അത് ദൈവസങ്കല്‍പത്തിലായാലും മതചിന്തകളിലായാലും മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലായാലും എന്തിനു പ്രണയത്തോടുള്ള സമീപനത്തില്‍ പോലും ഈ വ്യതിരിക്തത പ്രകടമാവും. ''ശരീരത്തെ മാറ്റിനിറുത്തി പ്രണയത്തെ കാണുക എന്ന സങ്കല്‍പ്പത്തോടൊന്നും എനിക്ക് പൊരുത്തപ്പെടാന്‍ കഴിയില്ല. ശരീര ദുരുപയോഗത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത് '' എന്നാണ് ശിഹാബിന്റെയൊരു പക്ഷം. വിശുദ്ധ പ്രണയത്തെ കുറിച്ച് വാചാലരാകുന്നവര്‍ക്കുള്ളിലെ ആത്മവഞ്ചനയെയും സദാചാര കാപട്യത്തെയുമൊക്കെ ബോധ്യം കൊണ്ടുതന്നെ പൊളിച്ചെഴുതും ശിഹാബ്.


വര്‍ഗീയതയോട് ഒരുതരത്തിലും രാജിയാവാത്ത എഴുത്തുകാരനാണ് ശിഹാബ്. ഒപ്പം സഞ്ചരിക്കുമ്പോഴും എവിടെയെങ്കിലും ഇരുന്ന് സ്വകാര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഏറ്റവും കൂടുതല്‍ ക്ഷോഭിക്കപ്പെട്ട മുഖഭാവത്തോടെ ശിഹാബിനെ കാണാനാവുക മതവര്‍ഗീയതയുടെ കാര്യം സംസാരിക്കുമ്പോഴാവും. അതില്‍ ഹൈന്ദവം, ഇസ്‌ലാമികം എന്നൊന്നുമില്ല. നമ്മുടെ സാമ്പ്രദായികമായ വിവാഹ, ദാമ്പത്യ സങ്കല്‍പ്പങ്ങളെയൊക്കെ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞുവെന്ന് ശിഹാബ് പറയുമ്പോള്‍ കാര്യകാരണസഹിതം പരിശോധിച്ചാല്‍ നമുക്കും അതിനോട് യോജിക്കേണ്ടി വരും. ഇന്നു കാണുന്ന തരത്തിലുള്ള ദാമ്പത്യം പ്രകൃതിവിരുദ്ധമാണെന്നും ഇത് ഈ നൂറ്റാണ്ടിന്റെ പകുതി പോലും പിന്നിടുമെന്നു വിചാരിക്കുന്നില്ല എന്നുമാണ് ടി.എം രാമചന്ദ്രനുമായി ശിഹാബ് നടത്തിയ സംഭാഷണത്തില്‍നിന്നുള്ള ഒരു നിരീക്ഷണം. ശരിക്കും സൂക്ഷ്മമായി വിലയിരുത്തിയാല്‍ കേരളീയ ദാമ്പത്യത്തില്‍ കണ്ടുവരുന്ന അരുതായ്മകള്‍ ശിഹാബിന്റെ മേല്‍നിഗമനങ്ങളോട് ഒത്തുപോകുന്നതാവും. പെരുകിവരുന്ന സ്ത്രീപീഡനങ്ങളും ഭര്‍ത്താവ് ഭാര്യയെയും ഭാര്യ ഭര്‍ത്താവിനെയുമൊക്കെ നൈമിഷിക സ്വാര്‍ഥതയ്ക്കു വേണ്ടി കൊന്നുതള്ളുന്ന പ്രവണത വര്‍ധിക്കുന്നത് കഥാകൃത്തിന്റെ പ്രവചനത്തെ ശരിവയ്ക്കുന്ന തരത്തിലേക്കാണു വളര്‍ന്നുകൊണ്ടിരിക്കുന്നത്.


ശിഹാബിനൊപ്പം സഞ്ചരിക്കുന്ന പല സന്ദര്‍ഭങ്ങളിലും കണ്ട വലിയൊരു പ്രത്യേകത ഈ എഴുത്തുകാരനില്‍ കുടികൊള്ളുന്ന സഹാനുഭൂതി മനസാണ്. ചെറുപ്പത്തില്‍ കഷ്ടപ്പാടും ദാരിദ്ര്യവും മാത്രം അറിഞ്ഞു വളര്‍ന്നതിന്റെ പശ്ചാത്തലങ്ങള്‍ എഴുതിയ പല കഥകളിലും അടയാളപ്പെട്ടു കിടക്കുന്നുണ്ടല്ലോ..? അതുകൊണ്ടായിരിക്കാം ആ തരത്തില്‍ വളര്‍ന്ന, ഇപ്പോഴും ഒരുതരം പാര്‍ശ്വവല്‍ക്കരണം അനുഭവിക്കുന്ന പലരും അവരുടെ കൂടി ജീവിതം ഈ കഥാകൃത്തിനെ കേള്‍പ്പിക്കാന്‍ വല്ലാതെ താല്‍പര്യപ്പെടുന്നത്. ഇത്തരത്തില്‍പെട്ട ഒന്നു രണ്ടു പേരോട് വളരെ അടുപ്പത്തില്‍ പെരുമാറുന്നതും അവരോട് അവരുടെ അനുഭവങ്ങളെല്ലാം അറിയാവുന്ന ഭാഷയിലും ശൈലിയിലും എഴുതാനും നിര്‍ദേശിക്കുന്നതു കാണാം. മഴ നനഞ്ഞൊട്ടി സ്‌കൂളില്‍ പോകുന്ന ബാല്യത്തിലും മരമില്ലിലേക്കു ജോലിക്കും തിരിച്ചു വീട്ടിലേക്കുമുള്ള നടത്തത്തില്‍ ഒരു കുടയെന്ന സ്വപ്നം പൂവണിയാതിരുന്ന കാലത്തെ കുറിച്ച് ശിഹാബ് ഒരിക്കല്‍ പറഞ്ഞത് 'കുട വാങ്ങണമെന്ന ആഗ്രഹം മഴ നനയാതെ മടക്കിവയ്ക്കും' എന്നായിരുന്നു. എഴുത്തില്‍ മാത്രമല്ല ചിന്തയിലും സംസാരത്തിലുമൊക്കെയുള്ള കാവ്യാത്മകത തുളുമ്പിനില്‍ക്കുന്നത് ഇത്തരം ചില വാക്കുകളില്‍ ധാരാളമായി കടന്നുവരുന്നത് കാണാം. മറ്റൊന്ന് ശിഹാബിന്റെ കുറിക്കുകൊള്ളുന്ന രാഷ്ട്രീയപ്രയോഗങ്ങള്‍ ആണ്. 'നമുക്കുള്ളത് ഏഴുമണി വിപ്ലവകാരികളാണ്. സന്ധ്യ കഴിയുന്നതോടെ അവര്‍ വീട്ടിലെത്തി അന്നന്നത്തെ വിപ്ലവം അവസാനിപ്പിക്കും' എന്ന് ഒരിടത്ത് ശിഹാബ് പറയുന്നുണ്ട്. മൗലികതയില്ലാത്ത ഉപരിപ്ലവ രചനകളുടെ പിന്‍ബലത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തൊക്കെ വിലസുന്ന വ്യാജബിംബങ്ങളെ മുന്നില്‍ക്കണ്ടാവാം ശിഹാബ് ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞത്: ''ഗൂഗിളാണ് പുതിയ കാലത്തെ ഏറ്റവും വലിയ പണ്ഡിതന്‍.''
അനുഭവങ്ങളെയാണു താന്‍ പുസ്തകങ്ങളെക്കാള്‍ ഉപജീവിച്ചതെന്നു തുറന്നുപറയുന്ന ഈ കഥാകൃത്തിന്റെ കഥാലോകം നല്‍കുന്നതൊരു വ്യക്തമായ സന്ദേശം കൂടിയാണ്. കഥകളില്‍ സര്‍ഗാത്മകതയുടെ അത്യപൂര്‍വത കൈവശമുള്ള ശിഹാബിന്റെ കഥാശൈലിയെ മോഡേണെന്നോ പോസ്റ്റ് മോഡേണെന്നോ വിലയിരുത്താനാവാത്തതുപോലെ, ശിഹാബ് സ്വസ്ഥമായ ഇരിപ്പില്‍ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്ന വിഷയങ്ങള്‍ ഒരു വൃത്തത്തിലും ഒതുങ്ങിനില്‍ക്കില്ല. അത് കലയില്‍നിന്നും സാഹിത്യത്തില്‍നിന്നും ഒക്കെ പെട്ടെന്നു ദിശമാറി പ്രകൃതിയുടെ ഉള്ളറകളിലേക്കും പാചകത്തിന്റെ രുചിഭേദങ്ങളിലേക്കും ഒക്കെ സഞ്ചരിക്കുന്നതു കാണാം.


(എഴുത്തിലെ മാന്ത്രികതയും സംസാരത്തിലെ വശ്യതയും ഒരുപോലെ അനുഗ്രഹിച്ച എഴുത്തുകാരനോടൊപ്പം നടത്തിയിട്ടുള്ള ചെറിയ യാത്രകള്‍ക്കിടയിലെ വര്‍ത്തമാനങ്ങളാണീ കുറിപ്പിനാധാരം)

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago