HOME
DETAILS

സഊദി പൊതുമാപ്പിന് അര്‍ഹരായവര്‍ക്ക് അതിര്‍ത്തികള്‍ വഴി യാത്ര തിരിക്കാം

  
backup
March 21 2017 | 07:03 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0

റിയാദ്: സഊദി ഭരണകൂടം പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പിന് അര്‍ഹരായവരില്‍ ഒരു വിഭാഗത്തിന് വേറൊരു വകുപ്പിനെയും സമീപിക്കേണ്ടതില്ലെന്നും നേരിട്ട് അതിര്‍ത്തികള്‍ വഴി യാത്ര തിരിക്കാമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു. ഹജ്, ഉംറ, സന്ദര്‍ശന വിസകളില്‍ രാജ്യത്തെത്തി വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കാണ് എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും വഴി നേരിട്ട് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുക. എക്‌സിറ്റ് നടപടികള്‍ക്ക് ഇവര്‍ മറ്റൊരു വകുപ്പിനെയും സമീപിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തൊഴില്‍ വിസയിലെത്തി നിയമ ലംഘകരായി മാറിയവര്‍ ജവാസാത്തിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴിയാണ് എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതിന് സാധിക്കാത്തവര്‍ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വകുപ്പിനെ സമീപിക്കണം. കൂടാതൈ, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച, തിരിച്ചറിയല്‍ രേഖകളില്ലാത്തവരും ഹുറൂബാക്കപ്പെട്ടവരും അനുമതി പത്രമില്ലാതെ ഹജ് നിര്‍വഹിക്കുന്നതിന് ശ്രമിച്ച് നിയമങ്ങള്‍ ലംഘിച്ചവരും എക്‌സിറ്റ് നടപടികള്‍ക്ക് തൊട്ടടുത്ത വിദേശി വകുപ്പിനെയാണ് സമീപിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 25 ലക്ഷത്തിലേറെ നിയമ ലംഘകര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് നടത്തിയ പൊതുമാപ്പിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ്. ഇത്തവണ കൂടുതല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതില്‍ പങ്കാളിത്തം വഹിക്കും. 19 സര്‍ക്കാര്‍ വകുപ്പുകളാണ് പൊതുമാപ്പ് കാമ്പയിനില്‍ പങ്കെടുക്കുന്നതെന്നും മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago