HOME
DETAILS

കര്‍ണാടകയില്‍ നിന്നു ലഹരിക്കടത്ത്: ഇരകളിലേറെയും വിദ്യാര്‍ഥികള്‍

  
backup
June 28 2016 | 03:06 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b2%e0%b4%b9%e0%b4%b0

പെരിക്കല്ലൂര്‍: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലൂടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ യഥേഷ്ടം ജില്ലയിലേക്ക് കടത്തുമ്പോഴും ഫലപ്രദമായ നടപടി സ്വീകരിക്കാനാവാതെ അധികൃതര്‍.
രണ്ടുവര്‍ഷം മുമ്പ് അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയിലൂടെ മാത്രമായിരുന്നു ലഹരി വസ്തുക്കള്‍ കടത്തിയിരുന്നത്. എന്നാല്‍ അവിടെ ജനങ്ങള്‍ സംഘടിച്ച് ലഹരി കടത്തുകാര്‍ക്കെതിരെ തിരിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ പല കടവുകളിലൂടെയുമാണ് ഇപ്പോള്‍ ലഹരി വസ്തുക്കള്‍ കടത്തുന്നത്. ജില്ലയ്ക്ക് പുറത്തേക്ക് സുഖമായി കഞ്ചാവ് കടത്തുന്നതിന് ഈ രണ്ട് പ്രദേശങ്ങളെയുമാണ് ലഹരി മാഫിയകള്‍ ഉപയോഗപ്പെടുത്തുന്നത്. പെരിക്കല്ലൂരില്‍ പേരിനൊരു പൊലിസ് ഔട്ട് പോസ്റ്റുണ്ടെങ്കിലും അത് ലഹരികടത്തുകാര്‍ക്ക് ഒരു പ്രശ്‌നമേയല്ല. ആവശ്യത്തിന് വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ ഈ പൊലിസ് ഔട്ട് പോസ്റ്റിനില്ല. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലൂടെ എത്തുന്ന ലഹരി വസ്തുക്കള്‍ കബനിപുഴ കടന്ന് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളിലെത്തിക്കാന്‍ നിരവധി ഊടുവഴികളാണുള്ളത്.
ഡിപ്പോകടവ്, തോണിക്കടവ് വഴികളിലൂടെയും മറ്റ് ഊടുവഴികളിലുമെല്ലാം കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ സഞ്ചാര പാതകളാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ തീരദേശ റോഡുകളിലൂടെ അതിസാഹസികമായി ബൈക്കുകളില്‍ പായുന്ന യുവാക്കള്‍ കഞ്ചാവിന്റെ കരിയര്‍മാരാണെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.
അപരിചിതരായ ബൈക്ക് സഞ്ചാരികള്‍ ഊടുവഴികളെക്കുറിച്ച് ഗ്രാമവാസികളോട് ചോദിച്ച് മനസിലാക്കിയാണ് പോകുന്നത്. ആരെങ്കിലും പിന്തുടര്‍ന്നാല്‍ രക്ഷപ്പെടാനായി വഴികളുടെ ദിശ മനസിലാക്കുകയാണിവരെന്നാണ് ജന സംസാരം. ദിവസേനയെന്നോണം ഈ ഭാഗങ്ങളിലൂടെ പായുന്ന അപരിചിത ബൈക്കുകളുടെ കണക്കെടുത്താല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും അറിയാന്‍ കഴിയും. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഈ അടുത്ത ദിവസങ്ങളിലായി ഉണ്ടായിട്ടുള്ള ബൈക്കപകടങ്ങളില്‍ പലതിലും വില്ലന്‍മാരായിട്ടുള്ളത് ഇത്തരത്തിലെത്തുന്ന കാരിയര്‍ വാഹനങ്ങളാണ് കാരണമെന്നാണ് സൂചന.
മിക്ക അപകടങ്ങളും പൊലിസില്‍പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഒതുക്കി തീര്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ലഹരികടത്തുകാരുടെ മരണപ്പാച്ചില്‍ നിരപരാധികളുടെ ജീവന്‍വരെ പണയപ്പെടുത്തുകയാണിവിടെ. കഴിഞ്ഞ ദിവസം പുല്‍പ്പള്ളിക്കടുത്ത് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് കഞ്ചാവ് ബീഡി വലിക്കാന്‍ നല്‍കിയത് മാതാപിതാക്കളുടെ ഇടപെടലില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് ഇത്തരം ലഹരിവസ്തുക്കളുടെ അടിമകളാക്കുന്നതിനും ഏജന്റുമാരാക്കാനും ശ്രമം നടക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള വിദ്യാര്‍ഥികളെ കര്‍ണാടക അതിര്‍ത്തിയില്‍ വച്ച് അധികൃതര്‍ ലഹരിമരുന്നുമായി പിടികൂടിയിട്ടുണ്ട്. വിദ്യാര്‍ഥികളായതിനാല്‍ ഭാവിയെ കരുതി പൊലിസ് പല സംഭവങ്ങളും താക്കീത് നല്‍കി അവസാനിപ്പിക്കുകയാണ് പതിവ്. രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ പുല്‍പ്പള്ളി കേന്ദ്രീകരിച്ച് എക്‌സൈസ് ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ടെങ്കിലും ഇപ്പോഴും തീരുമാനമായിട്ടില്ല. ജില്ലയിലെ ഏറ്റവും കൂടുതല്‍ റോഡുകളുള്ള മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഊടുവഴികളിലൂടെ അധികൃതരെ വെട്ടിച്ച് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ആര്‍ക്കും കടത്താനാവും, എന്നാല്‍ ഈ മേഖലയില്‍ രാത്രികാലങ്ങളില്‍പോലും ആവശ്യത്തിന് പൊലിസ് പട്രോളിങ് ഉണ്ടാകാറില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അപരിചിതരായ യുവാക്കളെ നിരീക്ഷിക്കാന്‍ ഈ മേഖലയില്‍ ജനമൈത്രി പൊലിസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago