മൈക്കിളിന് എക്‌സലന്‍സി പുരസ്‌കാരം നല്‍കി
കാഞ്ഞങ്ങാട്: നഗരത്തെ വന്‍ ദുരന്തത്തില്‍നിന്നും രക്ഷിച്ച കോട്ടച്ചേരി പെട്രോള്‍ ബങ്കിലെ കാവല്‍ക്കാരന്‍ മൈക്കിളിന് കാഞ്ഞങ്ങാട് റോട്ടറിയുടെ എക്‌സലന്‍സി പുരസ്‌കാരം സമ്മാനിച്ചു. മന്തി ഇ. ചന്ദ്രശേഖരന്‍ പൊന്നാടയണിയിച്ച് മൈക്കിളിന് ഉപഹാരം നല്‍കി. മന്ത്രിയായ തന്നെ ആദരിക്കാനായി പലരും മുന്നോട്ട് വരുന്നു.
ജനം തന്ന ആദരമല്ലേ മന്ത്രി സ്ഥാനമെന്നും എന്നെയല്ല മൈക്കിളിനെപോലുള്ളവരെയാണ് ആദരിക്കേണ്ടതെന്നും ഇത്തരമൊരു ദൗത്യമേറ്റെടുത്ത റോട്ടറി പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. റോട്ടറി പ്രസിഡന്റ് രഞ്ജിത്ത് സി. നായര്‍ അധ്യക്ഷനായി. നഗരത്തിലെ പെട്രോള്‍ ബങ്കിലെ ഓഫിസ് ക്യാംപിനകത്ത് കഴിഞ്ഞ ആഴ്ച തീ പടര്‍ന്നപ്പോള്‍ ശരിയായ തീരുമാനമെടുത്ത് മൈക്കിള്‍ അഗ്‌നിരക്ഷാ സേനക്കാരെ വിവരമറിയിക്കുകയായിരുന്നു. തീ കെടുത്താന്‍ മൈക്കിള്‍ സ്വയം ശ്രമിച്ചിരുന്നെങ്കില്‍ തീ സ്ഫുരണം ഇന്ധന ടാങ്കിലേക്ക് പടര്‍ന്ന് നഗരം ചാമ്പലാകുമായിരുന്നു.
യുനൈറ്റഡ് ഫ്യൂവല്‍ എം.ഡി സന്തോഷ് ഷേണായ് ക്യാഷ് പ്രൈസ് കൈമാറി. റോട്ടറി ഡിസ്ട്രിക്ട് മുന്‍ അസി. ഗവര്‍ണര്‍ എം.കെ വിനോദ്കുമാര്‍ , എം.സി ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."