പൊലിസ് സ്റ്റേഷനു മുന്നില്‍ യൂത്ത്ലീഗ് പ്രതിഷേധ കൂട്ടായ്മ നടത്തി
കാസര്‍കോട്: എം.എസ്.എഫ് പ്രവര്‍ത്തകനെയും നേതാക്കളെയും സ്റ്റേഷനില്‍ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരേ കേസെടുക്കുക, പൊലിസ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുക, പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. രാവിലെ 10ന് തുടങ്ങിയ പ്രതിഷേധ കൂട്ടായ്മ വൈകിട്ട് അഞ്ചുവരെ നീണ്ടു.
മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ. പി.എ പൗരന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് സമാനതകളില്ലാത്ത ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് പൊലിസ് അക്രമകാരികളാകുമ്പോള്‍ മറുഭാഗത്ത് അക്രമം പെരുകുന്നു. പൊലിസിന് കേസുകള്‍ തെളിയിക്കാനാവാത്തത് വലിയ വീഴ്ചയാണ്. സംരക്ഷകരാകേണ്ടവര്‍ അക്രമികളാകുന്ന നില നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി. മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.ബി ഷാഫി, മൊയ്തീന് കൊല്ലമ്പാടി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ടി.ഡി കബീര്‍, അബ്ബാസ് ബീഗം, യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാഷിം ബംബ്രാണി, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്ള, എം.എ നജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."