ചികിത്സാ സഹായത്തിനു സമാഹരിച്ച തുക പാലിയേറ്റിവ് കെയറിന് കൈമാറി
പേരാമ്പ്ര: കൂത്താളി മാങ്ങോട്ടില്‍ ധനീഷിന്റെ ചികിത്സയ്ക്കായി സമാഹരിച്ചതില്‍ മിച്ചംവന്ന തുക കൂത്താളി പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്കു കൈമാറി. രക്താര്‍ബുദ ബാധിതനായ ധനീഷിന്റെ ജീവന് രക്ഷിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്നു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പണം സ്വരൂപിക്കുകയായിരുന്നു. കമ്മിറ്റി സ്വരൂപിച്ച തുകയില്‍ മിച്ചം വന്ന 84,900 രൂപ ധനീഷിന്റെ കുടുംബവും ചികിത്സാ കമ്മിറ്റിയും പാലിയേറ്റിവ് കെയറിനു നല്കാന് തീരുമാനിക്കുകയായിരുന്നു.
കൂത്താളി എ.യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി ചികിത്സാ സഹായ കമ്മിറ്റി ട്രഷറര്‍ പ്രസി ആര്പ്പാംകുന്നത്തില് നിന്നു തുക സ്വീകരിച്ച് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ. നാരായണനു കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സന്‍കുട്ടി അധ്യക്ഷനായി.
കെ.പി പുഷ്പ, ഇ.ടി സത്യന്, കെ.പി ബിജി, പി. രാധ, ഇ.കെ സുമ, കെ.എം ബാലകൃഷ്ണന്, ടി.വി മുരളി, സി.ടി ദാമോദരന്‍ നായര്‍, ടി.സി രാമര്‍ നമ്പ്യാര്‍, പി.ടി സുനില്‍ കുമാര്‍, എന്‍.പി നാരായണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."