ബദിയഡുക്ക ബേളയില്‍ സംഘര്‍ഷം; 38 പേര്‍ക്കെതിരേ കേസ്
ബദിയഡുക്ക: ബേള ശോമാത ദേവാലയത്തിനു മുന്‍വശത്തെ ഗേറ്റില്‍ സെന്റ് മേരീസ് കോളജിലെ വിദ്യാര്‍ഥികള്‍ കൊടി തോരണങ്ങള്‍ കെട്ടിയതിനെചൊല്ലി സംഘര്‍ഷം. സഹോദരങ്ങളടക്കം നാലുപേര്‍ക്ക് മര്‍ദനമേറ്റു. സംഭവത്തില്‍ രണ്ടു പരാതികളിലായി 38 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
ഞായറാഴ്ച രാവിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുന്നതിനിടെ കളത്തൂരിലെ ജീവന് രാജ് (34), സഹോദരങ്ങളായ റിഷന്‍ ക്രാസ്ത്ത (30), ലാന്‍സര്‍ ഡിസൂസ (38) എന്നിവരെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് ഒരു പരാതി. ഈ സംഭവത്തെ തുടര്‍ന്നാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജീവന് രാജിന്റെ പരാതിയില്‍ തോമസ്, വിനോദ്, നിഷാന്ത്, ബാസില്‍ തുടങ്ങി 28 പേര്‍ക്കെതിരേയും കേസെടുത്തു. അതേസമയം നവിന് ഡിസൂസയെ മര്‍ദിച്ചുവെന്ന പരാതിയില്‍ ലാന്‍സര്‍, ജീവന്, റിഷന്‍ തുടങ്ങി 10 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലിസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."