നന്തിയില്‍ മാലിന്യക്കൂമ്പാരം ജനജീവിതം ദുസ്സഹമാകുന്നു
നന്തിബസാര്‍: മൂടാടി പഞ്ചായത്തിലെ പ്രധാന ടൗണായ നന്തിയില്‍ മാലിന്യം കൂമ്പാരമാകുന്നു. കടകളില്‍ നിന്നും മറ്റും ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നത് ടൗണിന്റെ പുറകില്‍ റെയില്‍ പാളത്തിനരികിലാണ്.
ഇതുവെള്ളത്തിലലിഞ്ഞ് ചേരുമ്പോള്‍ അടുത്ത കിണറുകളെല്ലാം മലിനമാകുന്നു. കൂടാതെ ഓടകള്‍ നിറയുന്നത് കാരണം മലിനജലം പുറത്തേക്കൊഴുകും. മഴക്കാല ശുചീകരണം വേണ്ട വിധത്തില്‍ എവിടെയും നടന്നിട്ടില്ല. മത്സ്യമാര്‍ക്കറ്റില്ലാത്ത ഈപഞ്ചായത്തിലെ മീന്‍ വില്‍പന നടത്തുന്നത് കോളജ്മുക്കിലും, പഴയബസ് സ്റ്റാന്‍ഡിനടുത്തും പള്ളിക്കരറോഡ് ജങ്ഷനിലുമാണ്.
പഴയ റെയില്‍വേ ഗെയ്റ്റിനടുത്തുകൂടി പോകുമ്പോഴും മൂക്കുപൊത്തേണ്ട അവസ്ഥയാണ് .വെള്ളം ഒഴികിപ്പോകേണ്ട റെയില്‍വേ ഓവുപാലം ഉയരത്തിലായതും വിഷമം സൃഷ്ടിക്കുന്നു.
സലഫി മദ്‌റസയുടെ അരികിലൂടെ കോജേ് മുക്കിലെത്തേണ്ട വെള്ളം പലസ്ഥലത്തുള്ള തടസങ്ങള്‍ നീക്കിയില്ലെങ്കില്‍ കഴിഞ്ഞ പ്രാവശ്യത്തെപോലെ പഴയ ലൈറ്റ് ഹൗസ് ഗേറ്റ് മുതല്‍ വെള്ളത്തിലാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."