വടക്കനാട് വിഷയം പുകയുന്നു: വൈല്‍ഡ്ലൈഫ് ഓഫിസ് പടിക്കല്‍ 21 മുതല്‍ വീണ്ടും സമരം
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മെയ് 21 മുതല്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിനു മുന്നില്‍ സ്ത്രീകള്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഗ്രാമ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുന്‍പ് സമരം നടത്തിയതിനെ തുടര്‍ന്ന് വന്യമൃഗ ശല്യത്തിന് താല്കാലിക പരിഹാരമായി നിലവിലെ കിടങ്ങുകളുടെ അറ്റകുറ്റപണികള്‍ തീര്‍ക്കുമെന്നും പ്രശ്നക്കാരനായ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് തുരത്താന്‍ നടപടി ഉടന്‍ എടുക്കുമെന്നും വനംവകുപ്പ് പറഞ്ഞിരുന്നു. ഇത് പാലിക്കാത്തതിനാലാണ് സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം ലഭിക്കുന്നതുവരെ സമരം മുന്‍പോട്ടു പോകുമെന്നും ഭാരവാഹികളായ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, കരുണാകരന് വെള്ളക്കെട്ട്, ഷീജ സതീഷ് പുതിയോണി, ധന്യ ബിജു പുലപറമ്പില്, ചിന്നമ്മ മാത്യു പുറ്റനാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."