HOME
DETAILS

ഗ്രന്ഥശാലകള്‍ എന്തിനിങ്ങനെ പ്രവര്‍ത്തിക്കുന്നു

  
backup
June 28 2016 | 04:06 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d

 

പുസ്തകം മരിക്കുന്നുവെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. എന്നാല്‍, അഭിപ്രായാന്തരമില്ലാത്ത ഒരു കാര്യം, ഇന്നലെവരെ പുസ്തകങ്ങള്‍ സാധാരണക്കാരന്റെ ആഡംബര വസ്തുക്കളില്‍പ്പെട്ടിരുന്നുവെന്നതും ഇന്നും സ്ഥിതി വ്യത്യസ്തമല്ലെന്നതുമാണ്.
ഗംഗാപ്രവാഹംപോലെ അനുസ്യൂതം, അനര്‍ഗളം, പുസ്തകങ്ങള്‍ വിപണിയിലെത്തുകയാണ്. അതില്‍നിന്നു നല്ലതും ചീത്തയും (പാരായണക്ഷമമായതും അല്ലാത്തതും) വേര്‍തിരിക്കുക അസാധ്യം. അവ വിലയ്ക്കുവാങ്ങുന്ന കാര്യം അചിന്ത്യവും! കാരണം, പുസ്തകത്തിന്റെ മുഖവിലതന്നെ. പുറംചട്ടയുള്‍പ്പെടെ നാല്‍പ്പതില്‍ത്താഴെ പേജുള്ള പുസ്തകങ്ങള്‍ക്കുപോലും മുപ്പതോ നാല്‍പ്പതോ രൂപയാണു വില! നൂറ്റമ്പതോ ഇരുന്നൂറോ പേജുകളുള്ള സാധാരണ ഗ്രന്ഥങ്ങള്‍ക്ക് എന്തു വിലയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഈ പരിതഃസ്ഥിതിയില്‍ വായനാകുതുകികള്‍ക്കു കരണീയം ഗ്രന്ഥാലയങ്ങളെ ആശ്രയിക്കുകയെന്നതാണ്.
എന്നാല്‍, നല്ല പുസ്തകങ്ങള്‍ തേടിയെത്തുന്ന വായനക്കാരനു നല്‍കാന്‍ നമ്മുടെ ഗ്രന്ഥാലയങ്ങളില്‍ എന്തുണ്ട്.

എ. ബി. സി. ഡി. ഇ. എഫ് എന്നിങ്ങനെ ഗ്രന്ഥശാലകളെ പല ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ഈ തരംതിരിവനുസരിച്ചാണു ഗ്രന്ഥശാലകള്‍ക്കു ഗ്രാന്റ് അനുവദിക്കുന്നത്. പുസ്തകങ്ങളും സ്‌പോര്‍ട്‌സ് സാമഗ്രികളും വാങ്ങാനാണു സ്വാഭാവികമായും ഈ ഗ്രാന്റ് വിനിയോഗിക്കുക. തരംതിരിവില്‍ പിന്നണിയില്‍ നില്‍ക്കുന്ന ഗ്രന്ഥശാലകള്‍ക്കു ചെറിയതുകയാണു ഗ്രാന്റായി ലഭിക്കുന്നത്. പുസ്തകങ്ങളുടെ വില തൊട്ടാല്‍പൊള്ളുന്നതുമാണ്. ഈ സാഹചര്യത്തില്‍ വില കുറഞ്ഞ, കമ്മിഷന്‍ കൂടുതലുള്ള, പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഗ്രന്ഥാലയഭാരവാഹികള്‍ നിര്‍ബന്ധിതരാകുന്നു.
'ചെറുത് മനോഹരം' (സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍) എന്ന ചൊല്ല് ഗ്രന്ഥശാലകള്‍ക്കും ബാധകമാകണമല്ലോ. പുതിയതായി വാങ്ങിയ പുസ്തകങ്ങളുടെയും സ്‌പോര്‍ട്‌സ് സാമഗ്രികളുടെയും സാമൂഹികപ്രയോജനം പരിശോധനയ്ക്കു വിധേയമാകുന്നുണ്ടോ ഇല്ല. ഇവ സമൂഹത്തിനു (ഗ്രന്ഥാലയത്തിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കെങ്കിലും) എന്തു പ്രയോജനംചെയ്യുമെന്നു പരിശോധിക്കേണ്ടതാണ്. അങ്ങനെ പറയാന്‍ കാണമുണ്ട്. മിക്ക ഗ്രന്ഥാലയങ്ങളും വര്‍ഷന്തോറും വാങ്ങിക്കൂട്ടുന്ന ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും പൈങ്കിളിനോവലുകളും ഡിറ്റക്ടീവ്മാന്ത്രിക നോവലുകളുമാണ്.
ഗ്രന്ഥശാലാസംഘം അംഗീകരിച്ച പുസ്തകങ്ങളാണിവയെന്ന കാര്യം ശരിതന്നെ. ഈ പുസ്തകങ്ങള്‍ ആര്‍ക്കാണു പ്രയോജനപ്പെടുന്നത് കൗമാരകൗതുകങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇവ ഉപകരിച്ചേയ്ക്കാം. അതിനപ്പുറമെന്ത്. വായനവാരത്തിലെങ്കിലും ഇവ ഉപകരിച്ചുവോ, ആര്‍ക്കെങ്കിലും സംശയമാണ്.


ഒരു ഗ്രാമീണവായനശാലയുടെ കാര്യം ഓര്‍മയിലെത്തുകയാണ്. അവിടെ മൊത്തം ഇരുന്നൂറു മെമ്പര്‍മാരുണ്ട്. ഇവരില്‍ 160പേര്‍ (80 ശതമാനം) കര്‍ഷകരും കാര്‍ഷിക തൊഴിലാളികളും ടാപ്പിങ്ങ് ജോലിക്കാരുമാണ്. 20പേര്‍ (10 ശതമാനം) പ്രൈമറി അധ്യാപകരും താഴ്ന്നവരുമാനക്കാരായ സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍. 18 പേര്‍ (9 ശതമാനം) വിദ്യാര്‍ഥികളും ബാക്കിവരുന്ന രണ്ടാള്‍ക്കാര്‍ (1 ശതമാനം) ബിസിനസ്സുകാരും.
മെമ്പര്‍ഷിപ്പില്‍ 80 ശതമാനം കൃഷീവലന്മാരും മറ്റ് അധ്വാനിക്കുന്ന വിഭാഗക്കാരുമായ ഈ ഗ്രന്ഥശാലയില്‍ ഏറ്റവുമൊടുവില്‍ വാങ്ങിച്ച പുസ്തകങ്ങളുടെ വിവരം ഇനംതിരിച്ചു പറയട്ടെ: ഗ്രന്ഥശാലാസംഘം അനുവദിച്ച ഗ്രാന്റില്‍ ഭൂരിഭാഗം തുകയ്ക്കും (83.3 ശതമാനം) നോവലുകളാണു വാങ്ങിയത്. മലയാളസാഹിത്യത്തിലെ രണ്ടാംകിട എഴുത്തുകാരുടെ നാലാംകിട നോവലുകള്‍. എന്നിട്ടും തൃപ്തിയാകാതെ 500 രൂപയ്ക്കു ഡിറ്റക്ടീവ് നോവലുകള്‍ പ്രത്യേകം വാങ്ങി. കുറ്റം പറയരുതല്ലോ, ഖണ്ഡകാവ്യങ്ങളും പ്രബന്ധസമാഹാരങ്ങളും വാങ്ങാന്‍ മറന്നില്ല. (2.5 ശതമാനം ആയിനത്തിലും വാങ്ങി.)
ഏതെങ്കിലുമൊരു പ്രദേശത്തുള്ള ഗ്രന്ഥശാലയുടെ സ്ഥിതിയല്ല ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂരിപക്ഷം ഗ്രന്ഥാലയങ്ങളിലും സ്ഥിതി ഇതുതന്നെ. ഞാന്‍ വിവക്ഷിക്കുന്നത്, വിശ്വവിജ്ഞാനകോശ വാള്യങ്ങളോ വിലാസിനിയുടെ 'അവകാശി'കളെപ്പോലെയുള്ള ബൃഹദ് ഗ്രന്ഥങ്ങളോ ശേഖരിച്ചുവയ്ക്കണമെന്നല്ല. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയ, അധ്വാനിക്കുന്ന സാധാരണക്കാരുടെ ജീവിതത്തിനുതകുന്ന അറിവുകള്‍ പ്രദാനംചെയ്യുന്ന ഗ്രന്ഥങ്ങള്‍ക്കാണ് ഓരോ ഗ്രന്ഥാലയവും മുന്‍ഗണന നല്‍കേണ്ടത്. ഒപ്പം, ആധുനിക വിജ്ഞാനഗ്രന്ഥങ്ങള്‍ക്കും.


പരമപ്രധാനമായ മറ്റൊരു കാര്യംകൂടിയുണ്ട്. നമ്മുടെ ഗ്രന്ഥശാലകള്‍ കേവലം പുസ്തകവിതരണകേന്ദ്രങ്ങളായാല്‍പ്പോരാ. ഗ്രന്ഥശാലകള്‍ പുസ്തകവ്യാപാരികളുടെ മാര്‍ക്കറ്റുമായിക്കൂടാ. മറിച്ച്, കേരളത്തിലെ ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവുമായ കാലാവസ്ഥയില്‍ ഒരു പുതിയ സാംസ്‌കാരികപ്രവര്‍ത്തനത്തിനുവേണ്ടി -മതനിരപേക്ഷതയ്ക്കും സാമൂഹികവിപ്ലവത്തിനുംവേണ്ടി നിലകൊള്ളുന്ന, എല്ലാ വിഭാഗക്കാരെയും യോജിപ്പിക്കുന്ന. ഒരു പ്രസ്ഥാനത്തിന്റെ ആസ്ഥാനമാകണം ഗ്രന്ഥാലയങ്ങള്‍. ഒപ്പം, അവ നിര്‍മാണാത്മകപ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയുമാകണം.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ, സാമൂഹികദുരാചാരങ്ങള്‍ക്കെതിരേ, ഫ്യൂഡലിസത്തിനെതിരേ, വര്‍ണ,വര്‍ഗവ്യത്യാസങ്ങള്‍ക്കെതിരേ പോരാടുന്ന ചിന്തകള്‍ ഗ്രന്ഥങ്ങളില്‍ ചിതറിക്കിടക്കുന്നു. ഈ ഗ്രന്ഥങ്ങളൊന്നും വായനക്കാരന്‍ കാണുകയോ കണ്ടാല്‍ത്തന്നെ വായിക്കുകയോ ചെയ്യുന്നില്ല. 'പുസ്തകം മരിക്കുന്നു'വെന്നു വിലപിക്കാന്‍ ഇതൊരു കാരണമാകാം.
ഗ്രന്ഥങ്ങളിലടങ്ങിയിരിക്കുന്ന അറിവുകള്‍ പ്രായോഗികമാക്കി കാണിക്കാന്‍ കഴിവുള്ള യുവാക്കള്‍ ഗ്രന്ഥശാലാപ്രവര്‍ത്തകരാകണം. ആര്‍ദ്രതയും ആദര്‍ശധീരതയുമുള്ള യുവതീയുവാക്കളെ ഗ്രന്ഥശാലാപ്രവര്‍ത്തനത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് ഇതിനാദ്യമായി വേണ്ടത്.
ഇഷ്യൂ റജിസ്റ്ററില്‍ കൃത്രിമക്കണക്കെഴുതി വായനക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്ന ഗര്‍ഹണീയത ഇന്നത്തെപ്പോലെ നാളെയും തുടരാവുന്നതല്ല. വായനക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നതില്‍ വിലപിച്ചിട്ടു കാര്യവുമില്ല. റേഡിയോ, ടി.വി, ഇന്റര്‍നെറ്റ്, ഫെയ്‌സ് ബുക്ക് എന്നിവ ഇന്ന് ഏതു കുഗ്രാമത്തിലും യഥേഷ്ടം. അറിവിന്റെ അനന്തമേഖലകളന്വേഷിച്ചു പോയകാലത്തെപ്പോലെ ആള്‍ക്കാര്‍ ഗ്രന്ഥശാലകളില്‍ അഭയം തേടുകയില്ല.


ഈ പരിതഃസ്ഥിതിയില്‍ ഗ്രന്ഥശാലകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിക്കുകതന്നെ വേണം. നേരത്തെ നിര്‍ദേശിച്ചതപോലെ, നിര്‍മാണാത്മകപ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാകണം ഗ്രന്ഥശാലകള്‍. സാഹിത്യസാംസ്‌കാരികസംവാദങ്ങള്‍ സംഘടിപ്പിക്കാനും ദേശീയോത്സവങ്ങള്‍ ജനപങ്കാളിത്തത്തോടെ ആഘോഷിക്കാനും ഗ്രന്ഥശാലകള്‍ക്കു കഴിയും; കഴിയണം.
തെരഞ്ഞെടുപ്പുവേളകളില്‍ സ്ഥാനാര്‍ഥികള്‍ക്കു മുഖാമുഖത്തിന് അരങ്ങൊരുക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക്‌നഗരസഭകള്‍ക്ക് ശ്രമദാനം നല്‍കാനും ഗ്രന്ഥശാലകള്‍ക്കു കഴിയും. ട്യൂഷന്‍ സെന്ററുകള്‍ സജ്ജമാക്കാവുന്നതുമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാനും ചര്‍ച്ചചെയ്യാനും പ്രാവര്‍ത്തികമാക്കാനുള്ള അസുലഭാവസരമായിരുന്നു വായനവാരക്കാലം. അതു വേണ്ടത്ര വിനിയോഗിക്കുന്നതില്‍ സംസ്ഥാനത്തെ വായനശാലകള്‍ വിജയിച്ചുവോ സംശയമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago