'പുറത്തിറങ്ങാന്‍ പേടിയാവുന്നൂ... ആരെയാണ് വിശ്വസിക്കുക?'
മുഖ്യമന്ത്രിയോട്
ഏഴാം ക്ലാസുകാരി
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ അനുദിനം വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് മുഖ്യമന്ത്രിയ്ക്ക് ഏഴാം ക്ലാസുകാരിയുടെ തുറന്ന കത്ത്. പെണ്‍കുട്ടികള്‍ സമൂഹത്തില്‍ സുരക്ഷിതരല്ലെന്നും ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പേടിയാവുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അനന്തര എന്ന വിദ്യാര്‍ഥിനി ഫേസ്ബുക്കില്‍ കത്തെഴുതിയത്.
കുറച്ചു കാലം മുന്‍പ് വരെ ഒരു പെണ്‍കുട്ടിയായതില്‍ അഭിമാനം തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്കു വളരെ പേടിയാണ്. സൈക്കിള്‍ ഓടിച്ചു സ്‌കൂളില്‍ പോകുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ വരെ പേടിയായിട്ടുണ്ടെന്നും അനന്തര കത്തില്‍ കുറിച്ചു.
ഓരോ ദിവസവും വാര്‍ത്ത വായിക്കുമ്പോഴും കാണുമ്പോഴും പുതിയ പുതിയ പീഡന കേസുകളാണ് കാണുന്നത്. ഇത് തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. തന്നെയും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്തയാണ് എപ്പോഴുമെന്നും അനന്തര പറയുന്നു.
ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക, ആരെയാണ് വിശ്വസിക്കേണ്ടാത്തത് എന്നു പോലും മനസിലാവുന്നില്ല. കുണ്ടറയില്‍ പത്തുവയസുകാരിയെ സ്വന്തം അപ്പൂപ്പനാണ് പീഡിപ്പിച്ച് കൊന്നതെന്ന് വാര്‍ത്തയില്‍ കാണുന്നു. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ആരായിരുന്നാലും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാണ് അനന്തരയുടെ കത്ത് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."