വൈദിക പഠനത്തിനെത്തിയ 14കാരന് പീഡനം; തെളിവെടുപ്പിനിടെ മുങ്ങിയ പള്ളി വികാരിയെ മധുരയില്‍ നിന്ന് പിടികൂടി
കൊട്ടാരക്കര: വൈദിക പഠനത്തിനെത്തിയ 14കാരനെ പീഡിപ്പിച്ച കേസില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെട്ട പ്രതിയായ പള്ളി വികാരി ഫാ. തോമസ് പാറേക്കുളത്തിനെ (ബിജു 37) തമിഴ്നാട്ടിലെ മധുരയില്‍ നിന്നും പൊലിസ് പിടികൂടി. വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ഞായറാഴ്ച ഇയാളെ പൂവാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ന്ന് തെളിവെടുപ്പിനായി പൂത്തൂര്‍ മൂഴിക്കോട് പള്ളിയില്‍ എത്തിച്ചപ്പോള്‍ പള്ളിക്കകത്ത് കയറി പുറം വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. മധുര ഉസിലാപെട്ടി എസ്.ഡി.എം സന്യാസ സമൂഹത്തിന്റെ പ്രത്യേക കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പുത്തൂര്‍ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരി, വെണ്ടാര്‍ മൂഴിക്കോട് സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിലെ വികാരിയാണ് കാസര്‍കോട് ചീമേനി പാറേക്കുളം സ്വദേശി തോമസ് എന്ന ബിജു.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായ ഇദ്ദേഹം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയിലെ വൈദിക അധ്യാപകനുമാണ്. ഇവിടെ വൈദിക പഠനത്തിനെത്തിയ വിദ്യാര്‍ഥികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിരുന്നതെന്ന് പൊലിസ് പറഞ്ഞു. ധാരാളം കുട്ടികള്‍ ഇവിടെ പഠിക്കാന്‍ ആദ്യം ഉണ്ടായിരുന്നുവെങ്കിലും വികാരിയുടെ പീഡനങ്ങളെ തുടര്‍ന്ന് ഇവര്‍ കൊഴിഞ്ഞുപോയി.
കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയതായി സൂചനയുണ്ട്. ഇതില്‍ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14 കാരന്റെ മൊഴിമാത്രമാണ് പൊലിസ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊട്ടാരക്കരയില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."