വിഗ്രഹങ്ങളും ആഭരണങ്ങളും തട്ടിയെടുത്ത കേസ്: രാഘവേന്ദ്ര തീര്‍ഥയെ കൊച്ചിയിലെത്തിച്ചു
കൊച്ചി: തിരുമല കാശിമഠത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍മഠാധിപതി രാഘവേന്ദ്ര തീര്‍ഥയെ കൊച്ചിയിലെത്തിച്ചു. കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഹാജരാക്കുന്നതിനാണ് പ്രതിയെ എത്തിച്ചത്. കഴിഞ്ഞയാഴ്ചയാണ് ആന്ധ്രയില്‍ ഇയാള്‍ അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നു രാഘവേന്ദ്ര തീര്‍ഥയെ ട്രെയിന്‍ മാര്‍ഗമാണു കൊച്ചിയില്‍ എത്തിച്ചത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ രാഘവേന്ദ്ര തീര്‍ഥയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അനുയായികള്‍ കൈയേറ്റം ചെയ്തു. പിന്നീട് രാഘവേന്ദ്രയെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കി. രാഘവേന്ദ്ര തീര്‍ഥയെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കാശി മഠാധിപതി സുധീന്ദ്ര തീര്‍ഥസ്വാമി സമര്‍പ്പിച്ച ഹരജിയിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചതും കേസെടുത്തതും. അഞ്ചു വര്‍ഷം മുന്‍പ് കാണാതായ സ്വാമി രാഘവേന്ദ്രയുടെ കൈവശമുള്ള വിഗ്രഹങ്ങളും അമൂല്യ ആഭരണങ്ങളും വീണ്ടെടുത്തു നല്‍കണമെന്നാണു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."